Messages

KUREEPPUZHA SREEKUMAR

‘കുറ്റി കരിച്ചു കിളച്ചുമറിച്ചതും;
വിത്തുവിതച്ചതും വേള പറിച്ചതും. 
ഞാനീ കീഴാളൻ;
കന്നി മണ്ണിന്റെ ചേഴലാണൻ….’ 

സുരഭിലം ഗ്ലോബലിന്റെ മൂന്നാമത്  സർഗ്ഗ സംഗമം 2026 ആഗസ്ത് 16നു ബംഗളുരുവിലെ ഇന്ദിരാനഗറിലുള്ള കേരളസമാജം കൈരളീ നികേതൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുകയാണല്ലോ. രാജ്യത്തിൻറെയും, ലോകത്തിലെ  പോലും വിവിധ ഭാഗങ്ങളിൽ നിന്നുള്ള കവികളും കഥാകാരന്മാരും ഒത്തുചേരുന്ന ബൃഹുത്തായ സമ്മേളനമാണിത്. കവിതകളും, കഥകളും, പ്രഭാഷണങ്ങളും, സൗഹൃദങ്ങളുമെല്ലാം ഒത്തുചേരുന്ന അവസരത്തിനിൽ ഞാനുമുണ്ട്.

ഈസമ്മേളനത്തിന്എല്ലാവിധ ആശംസകളുംനേരുന്നു.

കുരീപ്പുഴ ശ്രീകുമാർ

ALANKODE LEELAKRISHNAN

ആശംസകൾ

പ്രവാസ ലോകത്തെ വളരെ വ്യത്യസ്തമായ ഒരു സാഹിത്യ കൂട്ടയ്മയാണ് സുരഭിലം ഗ്ലോബൽ. ബാംഗ്ലൂർ ആസ്ഥാനമാക്കി കുറെ സാംസ്‌കാരിക പ്രവർത്തകർ മൂന്നു വര്ഷം മുൻപ് ആരംഭിച്ച സുരഭിലം ഗ്ലോബൽ ഇതിനോടകം ബാംഗ്ലൂരിലെ എഴുത്തുകാരെ സംഘടിപ്പിച്ച്‌ രണ്ടു സർഗ്ഗ സ്സംഗംങ്ങൾ നടത്തി, അവരുടെ പസ്തകങ്ങൾ പ്രകാശനം ചെയ്തു, അതില്ല വലിയ തോതിൽ സ്വീകരിക്കപ്പെടുകയുംഎം ചെയ്തു. ഈ വർഷം ആഗോള തലത്തിലുള്ള സർഗ്ഗ സംഗമം ആഗസ്റ് 16ന് നടത്തുകയാണ്. അതിനോടൊപ്പം ആഗോളതലത്തിലുള്ള പ്രവാസി എഴുത്തുകാരെ ചേർത്തുകൊണ്ട് ഒരു വലിയ വെബ്സൈറ്റ് ആരംഭിക്കുകയാണ്. എഴുത്തുകാരിൽ നിന്ന് യാതൊരു പ്രതിഫലവും സ്വീകരിക്കാത്തയാണ് ഈ വെബ്സൈറ്റ് തയ്യാറാക്കുന്നത്.200ൽ അധികം വരുന്ന പ്രവാസി മലയാളി എഴുത്തുകാരുടെ ലഘു ജീവ ചരിത്രവും, ഫോട്ടോയും, അവരുടെ രചനകളുടെ വിവരങ്ങളുമടങ്ങുന്നതാണ് ഈ വെബ്സൈറ്റ്. എഴുത്തുകാരെ സഹായിക്കുകയെന്നല്ലാതെ ലാഭേച്ഛയോടുകൂടിയ ഒരു പ്രസ്ഥാനമല്ല ഇതെന്ന് കഴിഞ്ഞ രണ്ടു വര്ഷങ്ങളിലും നടന്ന സർഗ്ഗ സംഗമത്തിൽപങ്കെടുത്ത എനിക്ക് ബോധ്യമുണ്ട്.

പ്രവാസി എഴുത്തുകാരെ മലയാളത്തിൽ വേണ്ടവിധത്തിൽ ശ്രദ്ധിക്കപ്പെടുന്നില്ല എന്ന കാരണത്താൽ അവർ അർഹിക്കുന്ന അംഗീകാരം നേടിക്കൊടുക്കാനുള്ള ആത്മാർഥമായ പരിശ്രമമാണ് സുരഭിലം ഗ്ലോബലിന്റെ പ്രവർത്തകർക്കുള്ളത്. ഞാനും ഈ പ്രസ്ഥാനത്തിനോടൊപ്പമുണ്ട്. സുരഭിലം ഗ്ലോബലിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും എന്റെ ഹൃദയപൂർണമായ ആശംസകൾ.

ആലങ്കോട് ലീലാകൃഷ്ണൻ

SURESH MANNARASHALA

'ആഗസ്ത് 16നു ബംഗളുരുവിലെ ഇന്ദിരാനഗറിലുള്ള കേരളസമാജം കൈരളീ നികേതൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഒരു മഹാ സംഗമം നടക്കുകയാണ്. ഇന്ത്യയിലെയും  ലോകത്തിന്റെ പല  ഭാഗത്തുനിന്നുമുള്ള മലയാളി എഴുത്തുകാർ ഒന്നുച്ചു ചേരുന്ന സർഗ്ഗ സംഗമം. സാഹിത്യാസ്വാദകരും സാഹിത്യ പ്രവർത്തകരുമൊക്കെ പങ്കെടുക്കുന്ന സുരഭിലം  ഗ്ലോബൽ സർഗസംഗമത്തിന് എന്റെ എല്ലാ ആശംസകളും നേരുന്നു. ഞാനുമുണ്ട് ഈ സർഗ്ഗ സംഗമത്തിൽ.'

സുരേഷ് മണ്ണാറശാല

Sukumaran

സുരഭിലം- ഗ്ലോബൽ

പ്രവാസി മലയാളികളെ പ്രോത്സാഹിപ്പിക്കാൻ ഒരു ആഗോള പ്രയത്നം. പ്രവാസി എന്ന വാക്ക് അന്വർഥമാക്കുന്നു സുരഭിലം ഗ്ലോബൽ . പ്ര എന്നാൽ പരിശുദ്ധം എന്നാണർഥം പ്രവാസം എന്നാൽ പരിശുദ്ധമായ വാസം എന്നാണർഥം. ജന്മദേശം വിട്ട് മറ്റു നാടുകളിൽ താമസിച്ച് ആ നാടിനെ പരിശുദ്ധമായി കാണുന്ന പരിശുദ്ധമാക്കുന്നവരെയാണ് പ്രവാസികൾ എന്നു വിളിക്കുന്നത്. അവർ സുരഭില ജീവിതമാണ് എല്ലാവർക്കും സമ്മാനിക്കുന്നത്.

പ്രവാസി എന്ന ശബ്‌ദം കേൾക്കുമ്പോൾ തന്നെ സുഗന്ധവസ്തുക്കളുടെ നറുമണം നാസാരന്ധ്രങ്ങളിൽ ഇരച്ചു കയറുന്നു. സുരഭിലം അതു തന്നെ. സുഗന്ധം പരത്തുകയാണ് സുരഭിലം- ഗ്ലോബൽ . സാഹിത്യ സുഗന്ധം പരത്തുന്ന സുരഭിലത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ

സുകുമാരൻ പെരിയച്ചൂർ

ANAMIKA HARIPAD

പ്രിയ സാഹിത്യ സ്നേഹികളെ നമസ്കാരം, സുരഭിലം ഗ്ലോബലിന്റെ മൂന്നാമത് സർഗ്ഗ സംഗസംഗമം ഈ വര്ഷം 'ആഗസ്ത് 16നു ബംഗളുരുവിലെ ഇന്ദിരാനഗറിലുള്ള കേരളസമാജം കൈരളീ നികേതൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ബാംഗ്ലൂർ കേരളസമാജത്തിന്റെ സഹകരണത്തോടുകൂടി അരങ്ങേറുകയാണ്. ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ള മലയാളി എഴുത്തുകാർ ഒന്നുച്ചു ചേരുന്ന സർഗ്ഗ സംഗമം. സാഹിത്യാസ്വാദകരും സാഹിത്യ പ്രവർത്തകരുമൊക്കെ പങ്കെടുക്കുന്ന സുരഭിലം ഗ്ലോബൽ സർഗസംഗമത്തിനും, സുരഭിലം ഗ്ലോബലിന്റെ തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങൾക്കും എല്ലാ ആശംസകളും നേരുന്നു. ഈ സർഗസംഗമത്തിൽ ഞാനുമുണ്ട്.

അനാമിക ഹരിപ്പാട്

പ്രിയപ്പെട്ട സുഹൃത്തുക്കളെ സാഹിത്യ സ്നേഹികളെ,

സുരഭിലം ഗ്ലോബലിന്റെ മൂന്നാമത് സർഗ്ഗസംഗമം ഈ വർഷം ആഗസ്റ്റ് 16-ന് ബംഗളൂരുവിലെ ഇന്ദിരാനഗറിലുള്ള കേരള സമാജം കൈരളി നികേതൻ സ്കൂൾ ഓഡിറ്റോറിയത്തിൽ, ബാംഗ്ലൂർ കേരള സമാജത്തിന്റെ സഹകരണത്തോടെ അരങ്ങേറുകയാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി എഴുത്തുകാരും സാഹിത്യപ്രവർത്തകരും സാഹിത്യപ്രേമികളും ഒത്തുചേരുന്ന ഒരു സർഗ്ഗവേദിയാണിത്. മലയാള ഭാഷയെയും സാഹിത്യത്തെയും സ്നേഹിക്കുന്നവരുടെ സൗഹൃദവും സാഹിത്യസംവാദവും കൂടുതൽ ശക്തിപ്പെടുത്തുന്ന ഈ കൂട്ടായ്മ ഏറെ ശ്രദ്ധേയമാണ്.

സുരഭിലം ഗ്ലോബൽ സർഗ്ഗസംഗമത്തിനും സുരഭിലം ഗ്ലോബലിന്റെ തുടർന്നുള്ള എല്ലാ സാഹിത്യ-സാംസ്കാരിക പ്രവർത്തനങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.

ഈ മഹത്തായ സർഗ്ഗസംഗമത്തിൽ ഞാനുമുണ്ട്.

അനുരാധ നാലപ്പാട്ട്