Sukumaran

Sukumaran Periyachur

1964 ജൂൺ 17-ന് കണ്ണൂർ ജില്ലയിലെ പെരിയച്ചൂരിൽ ജനിച്ച സുകുമാരൻ പെരിയച്ചൂർ അധ്യാപകൻ, എഴുത്തുകാരൻ, ബാലസാഹിത്യകാരൻ, എഡിറ്റർ എന്നീ നിലകളിൽ ശ്രദ്ധേയനാണ്. ചരിത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും ബി.എഡും നേടിയ അദ്ദേഹം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു ചരിത്രാധ്യാപകനായി ദീർഘകാലം സേവനമനുഷ്ഠിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയിലൂടെയാണ് സാഹിത്യരംഗത്തേക്ക് കടന്നുവന്നത്. കുഞ്ഞുണ്ണിമാഷിന്റെ പ്രോത്സാഹനമാണ് എഴുത്തിന് പ്രചോദനമായത്.

ബാലസാഹിത്യം, ചെറുകഥ, ജീവചരിത്രം, ആത്മീയസാഹിത്യം, വൈജ്ഞാനികരചനകൾ തുടങ്ങി വിവിധ മേഖലകളിലായി ശ്രദ്ധേയമായ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പേട്ടക്കാലികൾ, ഉമ്മക്കേന, മിഠായിക്കുട്ടികൾ, എന്തു പഠിക്കണം, പഠിക്കാനെന്തെളുപ്പം, സ്വാമി വിവേകാനന്ദൻ, രാമായണം മധുരം എന്നിവ പ്രധാന കൃതികളാണ്. രാഷ്ട്രപതിയുടെ വെള്ളിമെഡൽ, സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ചെറുകഥാ പുരസ്കാരം, കുഞ്ഞുണ്ണി പുരസ്കാരം, റോട്ടറി നാഷണൽ ബിൽഡർ അവാർഡ്, സംസ്കൃതി പുരസ്കാരം, ഹിരണ്യ സാഹിത്യ അവാർഡ്, പശ്ചിമ ബംഗാൾ ഗവർണർ എക്സലൻസി അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. കൈരളി ബുക്സിന്റെയും അകം മാസികയുടെയും എഡിറ്ററായിരുന്ന അദ്ദേഹം നിലവിൽ പവിത്രഭൂമി മാസികയുടെ എഡിറ്ററായി പ്രവർത്തിക്കുന്നു.

ദശാവതാര കഥകൾ
Category:
Publisher:
Publisher's Phone:
ഭഗവത്ഗീതയിലെ അർജ്ജുന വിഷാദയോഗം
Category:
Publisher:
Publisher's Phone:
പഠിക്കാനെന്തെളുപ്പം
Category:
Publisher:
Publisher's Phone: