ALANKODE LEELAKRISHNAN

Alankode Leelakrishnan

മലയാളത്തിന്റെ സാംസ്കാരിക–സാഹിത്യലോകത്ത് തന്റെ സ്വതന്ത്രമായ മുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് . ആലങ്കോട് ലീലാകൃഷ്ണൻ. പൊന്നാനി താലൂക്കിലെ ആലങ്കോട് ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ജനനം. വിദ്യാഭ്യാസപരമായി, പൊന്നാനി എം.ഇ.എസ്. കോളേജിൽ നിന്ന് വാണിജ്യശാസ്ത്രത്തിൽ ബിരുദം നേടി. പിന്നീട് കേരള ഗ്രാമീൺ ബാങ്കിൽ ഉദ്യോഗസ്ഥനായി ദീർഘകാലം സേവനം അനുഷ്ഠിച്ചു.

ശൈശവകാലം മുതൽ തന്നെ കവിതകളും ലേഖനങ്ങളും കഥാപ്രസംഗങ്ങളും വഴിയായി സാഹിത്യത്തിൽ ആഴപ്പെട്ട ഇടപെടലുകൾ നടത്തിയ ലീലാകൃഷ്ണൻ, സ്കൂൾ പഠനകാലത്ത് തന്നെ എഴുത്തുകാരനെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടു. 1993-ൽ പ്രസിദ്ധീകരിച്ച “നിളയുടെ തീരങ്ങളിലൂടെ” എന്ന സാംസ്കാരിക പഠനഗ്രന്ഥം മലയാള സാഹിത്യലോകത്ത് ശ്രദ്ധേയമായ സംഭാവനയായി. പിന്നീട് ഈ കൃതി ദൂരദർശൻ പ്രശസ്തമായ ഒരു ഡോക്യുമെന്ററി പരമ്പരയായി മാറ്റി അവതരിപ്പിച്ചു.

കേരളത്തിന്റെ പല ഭാഗങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ സ്വതന്ത്ര സാംസ്കാരിക യാത്രകളും പഠനങ്ങളും സാഹിത്യചിന്തകളെ സമ്പുഷ്ടമാക്കിയിട്ടുണ്ട്. കവിത, ലേഖനം, കഥ, പത്രപ്രവർത്തനം എന്നിവയിൽ അദ്ദേഹം നൽകിയ  സംഭാവനകൾ ഗണനീയമാണ്. “ഏകാന്തം” ഉൾപ്പെടെ നിരവധി മലയാള സിനിമകൾക്ക് കഥയും തിരക്കഥയും ഗാനങ്ങളും അദ്ദേഹം രചിച്ചു, സിനിമാലോകത്തും തന്റെ പ്രത്യേക സ്ഥാനം ഉറപ്പിച്ചു.

ആധുനിക മലയാളത്തിലെ പ്രമുഖ പ്രഭാഷകനെന്ന നിലയിൽ, കേരളത്തിലും പ്രവാസ മലയാളി സമൂഹത്തിലും ആലങ്കോട് ലീലാകൃഷ്ണൻ സുപരിചിതനാണ്. കൈരളി പീപ്പിൾ ടി.വിയിൽ സംപ്രേഷണം ചെയ്തിരുന്ന “മാമ്പഴം” എന്ന കവിതാലാപന റിയാലിറ്റി ഷോയിലൂടെ പൊതുജനങ്ങൾ അദ്ദേഹത്തെ കൂടുതൽ അടുത്തറിയാൻ കഴിഞ്ഞു.

സാഹിത്യ–സാംസ്കാരിക രംഗത്തെ നേതൃത്വവും സംഘടനാപരമായ ഇടപെടലുകളും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അഭേദ്യഘടകങ്ങളാണ്. യുവകലാസാഹിതി സംസ്ഥാന അധ്യക്ഷൻ എന്ന നിലയിലും തിരൂരിലെ തുഞ്ചൻ സ്മാരക കമ്മിറ്റി അംഗം എന്ന നിലയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ഇപ്പോൾ മലയാളിയുടെ ചിന്താ–സംസ്കാര ലോകത്ത് സജീവമായി ഇടപെടുന്ന മുൻനിര പ്രഭാഷകനും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമാണ് ശ്രീ. ആലങ്കോട് ലീലാകൃഷ്ണൻ.  ബാംഗ്ലൂരിലെ മലയാളി സമൂഹത്തിനിടയിൽ അദ്ദേഹം ഏറെ പ്രിയങ്കരനും സുപരിചിതനുമാണ്.

ആലങ്കോടിന്റെ കവിതകൾ
Category: കവിത
Publisher:
അപ്രത്യക്ഷം
Category:
Publisher:
പുഴ മലയാളം
Category:
Publisher:
പൂവും കായും
Category:
Publisher: