ത്യാഗത്തിൻ്റെ വിളക്കു കാലുകൾ

ത്യാഗത്തിൻ്റെ വിളക്കു കാലുകൾ

നഗരങ്ങളിലെ പ്രഭാതങ്ങൾക്ക് ഒരു പ്രത്യേക ശബ്ദമുണ്ട്.മെട്രോ പാളത്തിലൂടെ പാഞ്ഞുപോകുന്ന ട്രെയിൻ്റെ മുഴക്കം,ഐ.ടി. പാർക്കുകളുടെ കെട്ടിടങ്ങളിൽ നിന്ന് ഒഴുകുന്ന വെളിച്ചം,കാപ്പിയുടെ സുഗന്ധം. എവിടേക്കൊക്കെയോ സഞ്ചരിക്കുന്ന മനുഷ്യർ. റോഡിലും, വാഹനങ്ങളിലും സദാ തിരക്ക്. അഴിയാത്ത ഗതാഗതക്കുരുക്കുകൾ.

ഇവയൊക്കെ ചേർന്നാണ് ആ നഗരത്തിന്റെ പ്രഭാതം രൂപപ്പെടുന്നത്.അങ്ങനെയൊരു നഗരത്തിലായിരുന്നു കല്യാണിയുടെ താമസവും . പണ്ട് വിവാഹം കഴിഞ്ഞ് കേരളത്തിൽ നിന്നും നഗരത്തിലെത്തി അവിടെ സ്ഥിരതാമസമായ ശങ്കറിൻ്റേയും, ഗൗരിയുടേയും മകളാണവൾ. നഗരത്തിൽ വളർന്ന് പഠിച്ച് അവിടെ തന്നെ ഒരു ഐ. ടി.കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുകയാണ്.അവളുടെ ജോലി നിർമ്മിത ബുദ്ധി (Artificial Intelligence) ഉപയോഗിച്ച് മനുഷ്യരുടെ ജീവിതം എളുപ്പമാക്കുന്ന ഒരു ആപ്പ് (Software) നിർമ്മിക്കുകയായിരുന്നു.

എന്നാൽ ചിലപ്പോഴൊക്കെ അവൾക്ക് തോന്നി"മനുഷ്യരെ സഹായിക്കാൻ നാം സൃഷ്ടിക്കുന്ന യന്ത്രങ്ങൾ,മനുഷ്യരെ തന്നെ കുറച്ചു ദൂരെയാക്കുന്നില്ലേ?" അല്ലെങ്കിൽ ഭാവിയിൽ അവ മനുഷ്യരെ കീഴടക്കില്ലേ ? ഭൂമിയിൽ മനുഷ്യൻ ഇല്ലാതാവുകയും യന്ത്രങ്ങൾ മാത്രം നിലനിൽക്കുകയും ചെയ്യുന്ന ഒരു കാലം മാത്രമാവുമോ? ഓർത്തപ്പോൾ കല്യാണിക്ക് തന്നെ ഒരു ഭീതി തോന്നി. എല്ലാം യാന്ത്രികമായിക്കൊണ്ടിരിക്കുന്നു.

മനുഷ്യനെ ആപ്പിലാക്കുന്ന ആപ്പുകൾ !

ഒരു നാൾ ഓഫീസ് കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്ന്നഗരത്തിൻ്റെ തിരക്കിലേയ്ക്ക് നോക്കി നിൽക്കുമ്പോൾഅവൾക്ക് വല്ലാത്തൊരു ശൂന്യത അനുഭവപ്പെട്ടു.അത് ഒരു നഗരത്തിന്റെ മാത്രം ശൂന്യതയായിരുന്നില്ല, പിന്നെയോ,എത്രയോ മനുഷ്യരുടെ ഇടയിൽ വളരുന്ന അകലം കൂടി ആയിരുന്നു.

ഒരു ദിവസംഓഫീസിലേക്ക് പോകുന്ന വഴിയിൽമെട്രോ സ്റ്റേഷന്റെ സമീപത്ത്ഒരു പ്രായമായ ആളെ അവൾ കണ്ടു.അയാൾ ഒരു ചെറിയ മേശയിൽകടലാസ്സിലെഴുതിയ കവിതകൾ വിൽക്കുകയായിരുന്നു.ഇത് ഡിജിറ്റൽ കാലം.എല്ലാം സ്ക്രീനിലുണ്ട്.

പുസ്തകങ്ങൾ പോലും. കേൾക്കണമെങ്കിൽ ഓഡിയോ ബുക്കുകളും ഉണ്ട്. അതിന് വായനയുടെ ബുദ്ധിമുട്ടില്ലല്ലൊ. യാത്രയിലാണെങ്കിലും ear buds വെച്ച് ആർക്കും ശല്യമില്ലാതെ കേൾക്കാം. പക്ഷേ ഒരു പുസ്തകം വായിക്കുന്നതിൻ്റെ സുഖം അതിന് കിട്ടുമോ?എന്ന ചോദ്യവും കല്യാണിയുടെ മനസ്സിൽ തലയുയർത്തി. പുസ്തകത്തിൻ്റെ മണം. പണ്ട് തൻ്റെ അമ്മ പറയുമായിരുന്നു പുസ്തകത്തിനുള്ളിലെ മണത്തിന് ഒരു ഗൃഹാതുരത ഉണ്ടായിരുന്നുവെന്ന്. ഇന്നെന്ത് ഗൃഹാതുരത. അത് കേൾക്കുന്നവർ ചിരി കോട്ടും. കാലം മാറി കല്യാണി , പഴമയിൽ കടിച്ചു തൂങ്ങി നിൽക്കാതെ എന്നവർ പറയുകയും ചെയ്യും. എന്നാലും ചില സ്വകാര്യതകൾ മനുഷ്യമനസ്സുകൾക്കില്ലേ?

പക്ഷേ താൻ കണ്ട ആ മനുഷ്യൻകടലാസ്സിൽ എഴുതിയ കയ്യെഴുത്ത് പ്രതിയാണ് അവിടെ വിൽക്കുന്നത്. ഒന്ന് രണ്ടു പേർ വാങ്ങി വായിയ്ക്കുന്നതും കണ്ടു.കല്യാണി അയാളുടെ അടുത്ത് ചെന്ന് ഒരു ചെറുചിരിയോടെ ചോദിച്ചു,

ആരാണിത് വാങ്ങുന്നത്?”വൃദ്ധൻ ശാന്തമായി പറഞ്ഞു.“സ്ക്രീനിൽ വായിക്കുന്നവർക്ക്വാക്കുകൾ കാണാം.പക്ഷേപുസ്തകത്തിൽ വായിക്കുന്നവർക്ക്ഹൃദയം കേൾക്കാം.” ഹൃദയം കേൾക്കാൻ കൊതിയ്ക്കുന്നവർ വാങ്ങിയ്ക്കുന്നു.

ശരിയല്ലെ, കല്യാണിക്ക് തോന്നി,അവളുടെ ചിരി പെട്ടെന്ന് മാഞ്ഞു.അടുത്ത ദിവസങ്ങളിൽകല്യാണി അവിടെയെത്തി അയാളുടെ കവിതകൾ വാങ്ങാൻ തുടങ്ങി.അയാൾ എഴുതിയതിൻ്റെ ഉളളടക്കം നഗരത്തിൻ്റെ കഥകളായിരുന്നുഐ.ടി. ജോലിയിൽ കുടുങ്ങികവിത എഴുതാൻ മറന്നുപോയ ഒരു യുവാവിന്റെ കഥ,ഓൺലൈൻ ലോകത്തിൽ ആയിരം സുഹൃത്തുക്കളുണ്ടായിട്ടുംഒരു കാപ്പിക്കായി ആരും കൂടെ വരാത്ത ഒരു പെൺകുട്ടിയുടെ കഥ,വീഡിയോ കോൾ വഴി മാത്രംമക്കളെ കാണുന്ന അച്ഛനമ്മമാരുടെ കഥ, മുതിർന്നവരുടെ വാക്കു കേൾക്കാൻ ക്ഷമയില്ലാത്ത മക്കളുടെ കഥ, അഥവാ കേട്ടാലും അതിലെ ശരി കാണാതെ കുറ്റപ്പെടുത്തലുകൾ മാത്രമാകുന്ന കഥ, പിഞ്ചുകുഞ്ഞുങ്ങളെ കൊല്ലുന്ന പുതിയ കാല മാതാപിതാക്കളുടെ കഥ, ജീവിതം ലഹരിക്കടിപ്പെട്ട് ശിഥിലമാകുന്ന ചെറുപ്പക്കാരുടെ കഥ ,തിരിച്ചറിവിൻ്റെ കഥ , ഓരോ കുടുംബത്തിലും ഒരു നിശ്ശബ്ദ കൊലയാളി ജീവിയ്ക്കുന്ന കഥ, അങ്ങനെ എത്രയോ കഥകളായി മാറിയ കവിതകൾ.... അയാൾ കവിതയെഴുത്തിലൂടെ സമൂഹത്തെ ബോധവൽക്കരിക്കുകയാണെന്ന് കല്യാണിക്ക് തോന്നി. വലിയൊരു ദൗത്യമാണ് ആ മനുഷ്യൻ നിർവ്വഹിക്കുന്നത്. ചിന്തിച്ചപ്പോൾ മാറിയ കാലത്തെക്കുറിച്ച് കല്യാണിക്കും ആശങ്ക തോന്നി.

പുതിയ കാലംവളരെ വേഗത്തിൽ മുന്നോട്ടു പോകുമ്പോൾമനുഷ്യരുടെ മനസ്സുകൾ പിന്നിലായി പോകുന്നു . പാരസ്പര്യത്തിൻ്റെ ഇഴയടുപ്പങ്ങൾ ശിഥിലമാകുന്നു.

ഒരു ദിവസംവൃദ്ധൻ അവൾക്ക് ഒരു കവിത കൊടുത്തു.അത് വളരെ ചെറുതായിരുന്നു.“നഗരങ്ങൾ ഉയരുന്നുമനുഷ്യർ ഉയരുന്നില്ല.കെട്ടിടങ്ങൾ വലുതാകുന്നുഹൃദയങ്ങൾ ചെറുതാകുന്നു.”കല്യാണി ഏറെ നേരം ആ വരികളിലേയ്ക്ക് നോക്കി നിന്നു. വായിച്ചപ്പോൾ ഉള്ളിലൊരു കൊളുത്തു വീണു.

ആ രാത്രിഅവൾ തന്റെ ആപ്പിന്റെ കോഡ് മാറ്റി.ആപ്പ് ഇനി ജോലി ഓർമ്മിപ്പിക്കുന്ന ഒരു ടൂൾ മാത്രമാവരുതെന്ന ദൃഢചിന്തയിൽ ചില തീരുമാനങ്ങളെടുത്തു.

ഓരോ ദിവസവും ഒരു മനുഷ്യനെ മറ്റൊരാളുമായിയഥാർത്ഥ സംഭാഷണത്തിലേക്ക്കൂട്ടിക്കൊണ്ടുപോകുന്നഒരു ചെറിയ ശ്രമമാക്കി പ്രവർത്തിക്കുവാൻ തുടങ്ങി.കുറച്ചു മാസങ്ങൾക്കു ശേഷംആ ആപ്പ് വളരെ ജനപ്രിയമായി.

ദിവസങ്ങൾക്ക് ശേഷംകല്യാണി വീണ്ടും മെട്രോ സ്റ്റേഷൻ വഴി പോയപ്പോൾ ആ മനുഷ്യനിരുന്ന ഇടം നോക്കി.അയാളവിടെ ഉണ്ടായിരുന്നില്ല.അയാളുടെ മേശയുമില്ല.പക്ഷേ അയാളിരുന്നിരുന്നിടത്ത് നിറം മങ്ങിയ ചട്ടയോടു കൂടിയ ഒരു ചെറിയ നോട്ടു പുസ്‌തകം കിടക്കുന്നുണ്ടായിരുന്നു.

കല്യാണി പോയി അതെടുത്ത് മറിച്ച് നോക്കിയപ്പോൾ അതിലെഴുതിയ വരികളിൽ അവളുടെ കണ്ണുകളുടക്കി.“ കാലം മാറുമ്പോൾഒരാൾ മാത്രം മതിമനുഷ്യരെ വീണ്ടും ഓർമ്മിപ്പിക്കാൻ.”അതായിരുന്നു അതിലെ വരികൾ.കല്യാണി വേഗം ആ പുസ്തകം എടുത്ത് മടക്കി കൈയിൽ പിടിച്ചു.നഗരത്തിന്റെ തിരക്കിൽ ആകാശത്തിൽസായാഹ്ന വെളിച്ചം വീണിരുന്നു.നഗരം പഴയതിനേക്കാൾ കൂടുതൽ തിരക്കിലാണിപ്പോൾ.പക്ഷേഅവളുടെ മനസ്സിൽ ഒരുനല്ല ചിന്തയുണർന്നു. ആത്മാവിശ്വാസത്തിനും തിളക്കമേറി. അതിന് കാരണമായത് ആ വൃദ്ധൻ തന്നെയായിരുന്നു. വൃദ്ധൻ എന്നതിന് വയസ്സായ ആൾ എന്ന് മാത്രമല്ല അർത്ഥമെന്നവൾക്ക് തോന്നി. അറിവിൻ്റെ ,അനുഭവങ്ങളുടെ , തിരിച്ചറിവിൻ്റെ വൃദ്ധി എന്നു കൂടി കൽപ്പിക്കാമെന്ന് തോന്നി.

പുതിയ കാലംടെക്നോളജി കൊണ്ട് മാത്രമല്ലമനുഷ്യരുടെ കരുണയും, സഹാനുകമ്പയും, സഹിഷ്ണതയും കൊണ്ടു കൂടിയാണ് സത്യത്തിൽ വിമലീകരിയ്ക്കേണ്ടത്.കാണപ്പെടാത്ത ത്യാഗങ്ങളുടെ വിളക്കുകാലുകൾ എത്രയോ ഇല്ലേ? ശരിയാണ് ചില വരികൾ വഴികളിലെ പ്രകാശ വിളക്കുകളാകുന്നു എന്ന തിരിച്ചറിവിൻ്റെ ഉത്സാഹത്തോടെ കല്യാണിയുടെ ചുണ്ടിൽ ഒരു മുളിപ്പാട്ടുണർന്നു. അവൾ തൻ്റെ ടൂവീലർ സ്റ്റാർട്ട് ചെയ്തു.

Facebook
WhatsApp
LinkedIn