USHA CHANDRN

Usha Chandran

കോട്ടയം ജില്ലയിൽ ജനിച്ച ശ്രീമതി ഉഷാചന്ദ്രൻ കഴിഞ്ഞ 45 വർഷമായി യു.എ.ഇയിൽ പ്രവാസജീവിതം നയിക്കുന്നു. ചങ്ങനാശ്ശേരിയിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ ഡിഗ്രിയും വിവിധ ഡിപ്ലോമകളും നേടിയിട്ടുണ്ട്. 1999 മുതൽ ഭർത്താവിനോടൊപ്പം ദുബായിൽ താമസിച്ചുവരുന്ന അവർ വിവിധ സ്ഥാപനങ്ങളിൽ സെക്രട്ടറിയായും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായും 25 വർഷത്തോളം സേവനമനുഷ്ഠിച്ചു. 2004-ൽ ഔദ്യോഗിക ജീവിതത്തോട് വിടപറഞ്ഞ് എഴുത്തിന്റെ ലോകത്തേക്ക് സജീവമായി പ്രവേശിച്ചു. കഥ, കവിത, യാത്രാവിവരണം എന്നീ മേഖലകളിൽ ശ്രദ്ധേയമായ സാന്നിധ്യമായ അവർ നിരവധി ആനുകാലികങ്ങളിലും പത്രമാസികകളിലും ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാല് നോവലുകൾ, ഒരു നോവലെറ്റ്, രണ്ട് കവിതാസമാഹാരങ്ങൾ, രണ്ട് യാത്രാവിവരണങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചു. ‘മലയാറ്റൂർ’ പുരസ്കാരം, പ്രവാസി മലയാളി തൂലിക പുരസ്കാരം, രാജീവ് ഗാന്ധി നാഷണൽ എക്സലൻസ് അവാർഡ്, മുല്ലനേഴി സ്മാരക സംസ്ഥാന സാഹിത്യ ശ്രേഷ്ഠ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. വായന, സംഗീതം, നീന്തൽ, ഡ്രൈവിംഗ് എന്നിവയാണ് ഹോബികൾ.