TOMYALUMKAL

Tomy Alumkal

കണ്ണൂർ കീഴ്പ്പള്ളി സ്വദേശിയായ ടോമി ജെ ആലുങ്കൽ, കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ ഡിഗ്രി പാസ്സായി. ഇപ്പോൾ ബാംഗ്ലൂരിലെ ചിക്കബാനവരെയിൽ താമസിക്കുന്നു, Wood & Interior Wooden House Construction-ൽ ജോലി ചെയ്യുന്നു. എമർജൻസി ഹെൽപ് ഡസ്ക് മിഷനും, കന്നഡ പഠന പദ്ധതിയും സംരംഭിക്കുന്ന മലയാളം മിഷൻ കർണാടക ചാപ്റ്റർ കൺവീനറാണ്. ഭാര്യ, ആൻസി – ക്രൈസ്റ്റ് കോളേജിലെ HR ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്നു. മക്കൾ: രണ്ട് ആൺമക്കൾ, പിജി വിദ്യാർത്ഥികൾ.

ഭൂഗോളത്തിന്റെ വിവിധ കോണുകളിൽ ജീവിക്കുന്ന പ്രവാസി മലയാളികളെ മാത്യനാടിന്റെ സംസ്കാരധാരയിൽ കോർത്തിണക്കുന്ന കേരള സർക്കാർ അധീനതയിലുള്ള  മലയാളം മിഷന്റെ ദൗത്യവുമായി ടോമി ആലുങ്കൽ ബാംഗ്ലൂരിൽ പ്രവർത്തിക്കുന്നു. മലയാളം മിഷന്റെ നേത്യത്വത്തിൽ നടക്കുന്ന ഭാഷാപഠനപ്രവർത്തനങ്ങൾക്ക് മികച്ച നേതൃത്വം കാഴ്ചവച്ചതിനാൽ മലയാളം മിഷിൻ കർണാടക ചാപ്റ്റർ അദ്ദേഹത്തെ ‘ഭാഷ മയൂർ’ പുരസ്‌കാരത്തോടെ ആദരിച്ചു.