Thulasi Maniyar
പത്തനംതിട്ട ജില്ലയിലെ മണിയാറിൽ ജനിച്ച തുളസി മണിയാർ കഴിഞ്ഞ 35 വർഷമായി മുംബൈയിൽ സ്ഥിരതാമസമാണ്. വടശ്ശേരിക്കര, മണിയാർ ഹൈസ്കൂളുകളിലും റാന്നി സെന്റ് തോമസ് കോളജിലും തുടർന്ന് സി.ടി.ടി.സി. കണ്ണൂരിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. സ്കൂൾകാലഘട്ടത്തിനുശേഷം നീണ്ട 28 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സാഹിത്യരംഗത്ത് സജീവമായത്.
ആനുകാലികങ്ങളിൽ ചെറുകഥകളും കവിതകളും ലേഖനങ്ങളും എഴുതുന്ന തുളസി, ഇരുപതിലധികം ആന്തോളജികളിലും പങ്കാളിയായിട്ടുണ്ട്. ഉപ്പിന്റെ മണമുള്ള നിഴലുകൾ (കഥാസമാഹാരം), മണിയാർ മുതൽ മിഠിനദിവരെ (ബാല്യകാല സ്മരണകൾ), ചിലന്തികൾ വലകെട്ടുമ്പോൾ (കവിതാസമാഹാരം) എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികൾ. ഗോവയിൽ നിന്നുള്ള സഹജ ദ്വൈമാസികയുടെ എഡിറ്ററായും പ്രവർത്തിക്കുന്നു. വിവിധ സാഹിത്യ ക്യാമ്പുകളുടെയും സാംസ്കാരിക പരിപാടികളുടെയും സംഘാടകയും കോർഡിനേറ്ററുമായിരുന്ന അവർ, പെണ്ണില്ലം എഴുത്തിടം പബ്ലിക്കേഷന്റെ ജോയിന്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭർത്താവ് സി.എൻ. നരേന്ദ്രൻ.