SULAIMAN KVP

Sulaiman KVP

കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ സ്വദേശിയാണ്. കെ.വി.പി. ഹൗസിൽ നിന്നുള്ള അദ്ദേഹം കഴിഞ്ഞ 35 വർഷമായി ബാംഗളൂരിൽ സ്ഥിരതാമസമാക്കി ബിസിനസ് രംഗത്തും സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളിലുമായി സജീവമായി പ്രവർത്തിച്ചുവരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സാമൂഹിക ഇടപെടലുകളിലും അദ്ദേഹം ശ്രദ്ധേയ സാന്നിധ്യമാണ്. ബാംഗളൂരിൽ പ്രസിദ്ധീകരിച്ചിരുന്ന മലയാളം ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും എഴുതിയിട്ടുള്ള സുലൈമാൻ, വർഷങ്ങൾക്കുമുമ്പ് പുറത്തിറങ്ങിയ മറുനാടൻ പ്രതിമാസ വാർത്താപത്രത്തിന്റെ സബ് എഡിറ്ററായും പ്രവർത്തിച്ചു. ബാംഗളൂർ മലയാളി റൈറ്റേഴ്സ് & ആർട്ടിസ്റ്റ്സ് ഫോറം, ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറം, ശ്രീനാരായണ സമിതി, ജ്വാല, കെ.എം.സി.സി., എം.എം.എ., സുരഭിലം തുടങ്ങി നിരവധി സാമൂഹ്യ, സാഹിത്യ, സാംസ്കാരിക സംഘടനകളിൽ ഭാരവാഹിയായും അംഗമായും പ്രവർത്തിച്ചുവരുന്നു. സാഹിത്യത്തെയും സാമൂഹിക സേവനങ്ങളെയും ഒരുപോലെ പ്രാധാന്യമർഹിക്കുന്ന ജീവിതശൈലിയാണ് അദ്ദേഹത്തിന്റെ പ്രത്യേകത.