Sister Usha George
കൊല്ലം ജില്ലയിലെ കൊടുവിളയിൽ ജനനം.
അച്ഛൻ : ശ്രീ കെ. പി. ജോർജ് വിളയിൽതാഴത്തു,അമ്മ : ശ്രീമതി മേഴ്‌സി ജോർജ് പ്ലാമുട്ടിൽ,കൊടുവിള ഉപഹാരമാതാ നേഴ്സറി സ്കൂൾ, സെന്റ് ഫ്രാൻസീസ് സേവ്യർ യു. പി.സ്കൂൾ, സി. വി. കുഞ്ഞുരാമൻ മെമ്മോറിയൽ ഹൈസ്കൂൾ ഈസ്റ്റ് കല്ലട എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
പ്രീഡിഗ്രിക്ക് ശേഷം ഹിന്ദിഭാഷയിൽ സാഹിത്യാചാര്യ നേടി. 2005-ൽ റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിൽ നിന്ന് മതശാസ്ത്രത്തിൽ ബിരുദാനന്തര ബിരിദവും കരസ്ഥമാക്കി. ( Teaching in Religious science with a specialization in Pastoral Catechetical Methodology).
അവതരിപ്പിച്ച പ്രബന്ധവിഷയം :
” ഇന്ത്യൻ സംസ്കാരത്തിൽ വിവിധ മതങ്ങളുടെ സ്വാധിനത്തെക്കുറിച്ച് ഒരു അവലോകനം “
16 വയസ്സു മുതൽ എഴുതിത്തുടങ്ങി. ഇറ്റാലിയൻ, ഇംഗ്ലീഷ്,മലയാളം ഭാഷകളിൽ ധാരാളം എഴുതിയിട്ടുണ്ട്, ഏറ്റവും കൂടുതൽ മാതൃഭാഷയായ മലയാളത്തിൽ. കഥ,കവിത, നോവൽ, ലേഖനങ്ങൾ, ആസ്വാദന കുറുപ്പ്, അനുഭവക്കുറിപ്പ് തുടങ്ങിയ സാഹിത്യവിഭാഗങ്ങളിലായി നിരവധി രചനകൾ നടത്തിയിട്ടുണ്ട്.
പ്രസിദ്ധികരിച്ച പുസ്തകങ്ങൾ:
1.’സോളോ അമോറിസ് ‘ കഥാസമാഹാരം, ബാഷോ ബുക്ക്സ്, കോഴിക്കോട്, 2024 പ്രസിദ്ധീകരിച്ചു.
2.’യമുനയുടെ തീരത്ത് ‘ കവിതാ സമാഹാരം ബാഷോബുക്സ് പബ്ലിക്കേഷൻസ്,കോഴിക്കോട്, 2025 പ്രസിദ്ധീകരിച്ചു
3. ‘ ആത്മാവിലെ മുദ്രകൾ’ കവി താസമാഹാരം ഇതൾ ബോക്സ് പബ്ലിക്കേഷൻസ്, കണ്ണൂർ, 2025 പ്രസിദ്ധീകരിച്ചു
4. ‘ വോച്ചെ ദെൽ മോദോ ‘ ( ലോകത്തിന്റെ ശബ്ദങ്ങൾ ) എന്ന ഇറ്റാലിയെൻ ഭാഷയിൽ എഴുതിയ 109 കവിതകളുടെ സമാഹാരം 2025 പ്രസിദ്ധീകരിച്ചു.
ഇംഗ്ലീഷ് ഭാഷയിൽ എഴുതിയ 115 കവിതകളുടെ സമാഹാരം ഉടൻ പുറത്തിറങ്ങും. ഇംഗ്ലീഷ് ഭാഷയിലെ കവിതകൾക്ക് വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിവിധ സർട്ടിഫിക്കറ്റുകളും2025 ലെ മികച്ച കവിതകൾ ക്ക് ധാരാളം അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
ധാരാളം രചനകൾ ഇനിയും പ്രസിദ്ധികരിച്ചിട്ടില്ല.ഏറ്റവും നല്ല കഥാസമാഹാരത്തിന്
കൊട്ടാരക്കര കലാസാഹിത്യ സംഘത്തിന്റെ ഈ വർഷത്തെ(2025) സാഹിത്യ പുരസ്കാരം ലഭിച്ചു. ഗുരുസാഹിത്യ സംഘടനയുടെ വനിതാ രത്ന അവാർഡ് (2025) ലഭിച്ചു.
ഞാൻ എഴുതിയ ഇംഗ്ലീഷ് കവിതകൾക്ക് കിട്ടിയ അംഗീകാരമാണ്.ലോക ആത്മീയ മാനവികത സമാധാന സാഹിത്യ അസോസിയേഷൻ അംഗത്വം( World Spiritual Humanity Peace and Literary Association membership.
സോളോ അമോറിസ്
Category: Short story
Publisher: Basho Books, Calicut
Publisher Phone Number : 7025565751
Address
Via Don Ricci, 6 Fermo, Italy
Pen Name
sister usha George
ushaeam@gmail. com
Phone Number
3273627358
Book Published
Short stories: 1
Poems: 0
Novel: 5
Others: 6 Short films
Total books: 105