Shasheendra Varmma
ചേർത്തല സ്വദേശിയാണ്. ബാംഗളൂരിൽ സ്ഥിരതാമസമാക്കി ഹെവി എഞ്ചിനീയറിംഗ് ബിസിനസ് രംഗത്ത് പ്രവർത്തിച്ചുവരുന്നു. മലയാള സിനിമാരംഗത്ത് നിർമാതാവായും നടനായും ശ്രദ്ധേയനാണ്. ഒരുവൻ, Shakespeare M.A. Malayalam, Angel John, Doctor Innocentanu എന്നീ ചിത്രങ്ങളുടെ നിർമ്മാതാവാണ്. പതിനെട്ടോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം സംഗീതരംഗത്തും സജീവസാന്നിധ്യമാണ്. ‘Live In Music’ എന്ന സംഘടനയുടെ സ്ഥാപകനായ ശശീന്ദ്ര വർമ്മ ഗായകനായും ശ്രദ്ധേയനാണ്. നാദബ്രഹ്മം ഫൌണ്ടേഷൻ തൃശൂരിന്റെ എക്സിക്യൂട്ടീവായും പ്രവർത്തിക്കുന്നു. ഭാര്യ സുനന്ദയും മകൻ വിഷ്ണുവുമടങ്ങുന്നതാണ് കുടുംബം.