Sathish Thottassery
സതീഷ് തോട്ടശ്ശേരി പാലക്കാട് ജില്ലയിലെ നെമ്മാറക്കടുത്ത അയിലൂർ സ്വദേശിയാണ്. പാലക്കാട്, തൃശൂർ ജില്ലകളിലായി വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം വിദ്യാർത്ഥി-യുവജന രാഷ്ട്രീയത്തിലും ഗ്രന്ഥശാലാ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ബാംഗളൂരിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം ഹെവല്റ്റ് പക്കാർഡിൽ (HP) അഡ്മിൻ മാനേജരായി സേവനമനുഷ്ഠിച്ച് വിരമിച്ചു. നിലവിൽ മലയാളവും കേരളവുമായി ബന്ധപ്പെട്ട പുരാരേഖകൾ ഡിജിറ്റൈസ് ചെയ്യുന്ന ഇൻഡിക് ഡിജിറ്റൽ ആർക്കൈവ്സിൽ പ്രൊജക്റ്റ് മാനേജറായി പ്രവർത്തിക്കുന്നു. ഡെക്കാൻ കൾച്ചറൽ സൊസൈറ്റി പ്രസിഡന്റും ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറം പ്രസിഡന്റുമാണ്. നാടക രംഗത്ത് അഭിനേതാവായും സംവിധായകനായും സജീവമായിരുന്നു. കഥ, കവിത, അനുഭവനർമ്മം തുടങ്ങിയ രചനകൾ സാമൂഹ്യമാധ്യമങ്ങളിലും ആനുകാലികങ്ങളിലും പ്രസിദ്ധീകരിക്കുന്നു. പവിഴമല്ലി പൂക്കും കാലം എന്ന കൃതിക്ക് മലയാളം മിഷന്റെ 2024 പ്രവാസി സാഹിത്യ സ്പെഷ്യൽ ജൂറി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ : പ്രമീള, മകൻ: പ്രശാന്ത്.