RKN PILLAI

RKN Pillai

ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട് സ്വദേശിയായ ശ്രീ ആർ. കെ. എൻ. പിള്ള കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി ബെംഗളൂരുവിൽ സ്ഥിരതാമസമാണ്. ഹരിപ്പാട് ബോയ്സ് ഹൈസ്കൂളിലാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് നങ്ങ്യാർകുളങ്ങര ടി.കെ.എം.എം. കോളേജ്, പന്തളം എൻ.എസ്.എസ്. കോളേജ്, ബെംഗളൂരിലെ സെന്റ് ജോസഫ്സ് കോളേജ് എന്നിവിടങ്ങളിൽ ഉന്നതവിദ്യാഭ്യാസം നേടി. 1976 മുതൽ ബെംഗളൂരുവിൽ തൊഴിൽജീവിതം ആരംഭിച്ച അദ്ദേഹം, ബ്രിട്ടീഷ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ Burroughs Wellcome-ൽ റീജിയണൽ മാനേജർ എന്ന നിലയിൽ സേവനമനുഷ്ഠിച്ചു. തുടർന്ന് 1990 മുതൽ സ്വന്തമായി ഒരു പരസ്യ ഏജൻസി വിജയകരമായി നടത്തിവരുന്നു.സാംസ്കാരിക-സാമൂഹിക രംഗങ്ങളിലും സജീവ സാന്നിധ്യമായ അദ്ദേഹം ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ, കലാവേദി എന്നീ സംഘടനകളുടെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. നൃത്തം, നാടകം, സംഗീതം, സാഹിത്യം എന്നീ കലാരംഗങ്ങളോട് അഗാധമായ താൽപര്യമുള്ള അദ്ദേഹം വിവിധ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിയാകുന്നു. ഭാര്യ ജയ. മക്കൾ: സന്ദീപ്, ഇന്ദു.