Rekha P Menon
പാലക്കാട് സ്വദേശിനിയായ രേഖ പി. മേനോന്‍ തൃശൂരില്‍ സ്ഥിരതാമസമാക്കിയിരുന്ന ചിററൂര്‍ പൊറയത്ത് നാണിക്കുട്ടിയുടെയും, ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ പ്രിന്‍സിപ്പല്‍ ആയിരുന്ന തത്തമംഗലം മാടശ്ശേരി കൃഷ്ണുണ്ണി മേനോന്റെയും മകളാണ്.. രേഖ ഇപ്പോള്‍ ബാംഗ്ളൂരില്‍ സ്ഥിര താമസം. ബാംഗ്ലൂരിലെ ഒരു കോളേജില്‍ ഹിന്ദി പ്രൊഫസറായി ജോലി ചെയ്യുന്നു. ഹിന്ദിയില്‍ അഞ്ച് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഇവരുടെ മൂന്ന് പുസ്തകങ്ങള്‍ക്ക് പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതില്‍ കേരള ഹിന്ദി സാഹിത്യ അക്കാദമി പുരസ്കാരവും ഉള്‍പ്പെടുന്നു. നിരവധി ദേശീയ, അന്താരാഷ്ട്ര സെമിനാറുകളില്‍ പങ്കെടുത്തു പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും, പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതുവരെ നൂറോളം പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. മുപ്പതോളം ഹിന്ദി അന്തോളജികളിലും രണ്ട് മലയാളം അന്തോളജികളിലും, പല കവിതകളും കഥകളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. മലയാളത്തിലും അനേകം കവിതകൾ എഴുതിയിട്ടുള്ള രേഖ പി. മേനോന്‍ സാഹിത്യരംഗത്ത് ശ്രദ്ധേയയാണ്. ഭര്‍ത്താവ് രമേഷ്, മകന്‍ ഭരത് കൃഷ്ണ.