Raveendran TK
എഴുത്തുകാരനും ഗ്രന്ഥകർത്താവുമായ ടി.കെ. രവീന്ദ്രൻ ബാംഗ്ലൂരിലെ ഡിഫൻസ് അക്കൗണ്ട്സ് ഡിപ്പാർട്മെന്റിൽ സേവനമനുഷ്ഠിച്ച് 2005-ൽ വിരമിച്ചു. ഡിഫൻസ് അക്കൗണ്ട്സ് അസോസിയേഷന്റെ സൗത്ത് സോൺ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കേരളസമാജം അൾസൂർ, കേരളസമാജം നോർത്ത് വെസ്റ്റ്, ശ്രീനാരായണ സമിതി തുടങ്ങിയ സംഘടനകളിൽ സജീവ സാന്നിധ്യമായിരുന്നു. ശ്രീനാരായണ സമിതിയുടെ മുഖപത്രമായ സന്ദേശം മാസികയുടെ എഡിറ്ററായും ആശാൻ പഠന കേന്ദ്രത്തിന്റെ കൺവീനറായും പ്രവർത്തിച്ചു. സന്ദേശം മാസികയിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗങ്ങളും ലേഖനങ്ങളും മറ്റ് ആനുകാലികങ്ങളിൽ എഴുതിയ രചനകളും സമാഹരിച്ച് അഭിവീക്ഷണം എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. പ്രവാസികളുടെ കഥകൾ സമാഹരിച്ച് എഡിറ്റ് ചെയ്ത പ്രവാസിക്കഥകൾ എന്ന പുസ്തകവും അദ്ദേഹത്തിന്റെ ശ്രദ്ധേയ സംഭാവനയാണ്. നിലവിൽ കേരള സാഹിത്യ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായും സമന്വയയുടെ കേന്ദ്ര കമ്മിറ്റി ട്രഷററായും കഥാരംഗം സാഹിത്യവേദിയുടെ അധ്യക്ഷനായും പ്രവർത്തിച്ചുവരുന്നു. ഡിപ്പാർട്ടുമെന്റിൽ ROC മെമ്പർ ആയിരുന്നു. AIR -കണ്ണൂർ, AIR ബാംഗ്ലൂർ അദ്ദേഹമെഴുതിയ ഫീച്ചർ, പ്രസംഗം എന്നിവ പലതവണ ബ്രോഡ്‌കാസ്റ് ചെയ്തിട്ടുണ്ട്.