RATHI DEVI

Rathi Devi

ആലപ്പുഴ ജില്ലയില്‍ താമരക്കുളത്തു ജനനം. അഖിലേന്ത്യാ വിദ്യാര്‍ത്ഥി ഫെഡറേഷന്‍, ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന്‍,യുവകലാസാഹിതി എന്നീ സംഘടനയുടെ സംസ്ഥാനകമ്മറ്റിയില്‍ പ്രവര്‍ത്തിച്ചുട്ടുണ്ടു. പിന്നിടു സാംസ്‌കാരിക നവോത്ഥാനവേദിയുടെ പ്രസിഡന്‍റായും സമീക്ഷ പത്രത്തില്‍ കോളമിസ്റ്റായും ഇന്‍റെര്‍നാഷണല്‍ വിമന്‍സ് ഓര്‍ഗനൈസേഷനിലും സജീവമായിരുന്നു. നിയമപഠനത്തിന്ശേഷം മനുഷ്യാവകാശം, പരിസ്ഥിതി മേഖലയിലും , ജയിലിലെ സ്ത്രീ തടവുകാര്‍ക്ക്‌ നേരെ പോലീസ് നടത്ത്ന്ന ചൂഷണത്തിനെതിരെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചിരുന്നു. മനുഷ്യാവകാശ ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്. 2014-ൽ ബുക്കർ പ്രൈസിന് നോമിനേറ്റ് ചെയ്യപ്പെട്ട ‘The Gospel of mary Magdalen and me’ എന്ന കൃതിയുടെ രചയിതാവാണ് കൂടാതെ അടിമ വംശം, സ്ത്രീത്വം സത്വം സ്വാതന്ത്ര്യം വൈജ്യാനികം … മുതലായ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഇപ്പോള്‍ അമേരിക്കയിലെ ഷിക്കാഗോയില്‍ താമസിക്കുന്നു.