RAJESWARI NAIR

Rajeswari

ചെങ്ങന്നൂർ മുളക്കുഴ സ്വദേശിനിയായ രാജേശ്വരി ജി നായർ കഴിഞ്ഞ നാല്‍പത് വർഷങ്ങളായി ഗോവയിൽ സാംസ്കാരിക-സാഹിത്യ രംഗങ്ങളിൽ സജീവ സാന്നിധ്യമാണ്. ജ്ഞാനപീഠ പുരസ്‌കാര ജേതാവായ ദാമോദർ മൗജോയുടെ ‘കാർമെലിൻ’ ഉൾപ്പെടെ പതിനാലു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാലാം ലോക കേരള സഭാംഗം, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ലോക മലയാളഭാഷാ വേദി ഫോറം അധ്യക്ഷ, ക്രിയേറ്റീവ് വിമൻ മുൻ ദേശീയ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഗോവ മലയാളം മിഷന്റെ സ്ഥാപക സെക്രട്ടറിയും ചീഫ് അക്കാദമിക് കോർഡിനേറ്ററുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിക്കായി കൊങ്കണിയിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തന പ്രവർത്തനങ്ങളും നടത്തുന്നു. ഭാരത് ഭവൻ വിവർത്തന രത്ന പുരസ്‌കാരം, വേൾഡ് മലയാളി കൗൺസിൽ ഇൻസ്പെയറിങ് ഇന്ത്യൻ ലിറ്റററി അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.