Dr. Rajan MP
അധ്യാപകനും ഗാന്ധീയചിന്തകനുമായ ശ്രീ അച്യുത പിഷാരോടിയുടെയും ശ്രീമതി തങ്കം പിഷാരസ്യാരുടെയും മൂത്ത മകനായി 1954-ൽ പാലക്കാട് ജനിച്ചു. വല്ലപ്പുഴ കെ.സി.എം യു.പി സ്കൂളിലും വല്ലപ്പുഴ ഹൈസ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഷൊർണൂർ ആയുർവേദ കോളേജിൽ നിന്ന് ആയുർവേദ ബിരുദം നേടി. 1987-ൽ ബാംഗ്ലൂരിലെത്തി കോട്ടക്കൽ ആര്യവൈദ്യശാലയുടെ വിവിധ ഏജൻസികളിൽ സേവനം അനുഷ്ഠിച്ചു. നിരവധി മിനിക്കഥകളും ആയുർവേദ വിഷയങ്ങളിലെ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ബാംഗ്ലൂർ യൂണിറ്റ് പ്രസിഡന്റായും ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ് ഫോറത്തിന്റെ പ്രസിഡന്റും സെക്രട്ടറിയുമായും പ്രവർത്തിച്ചു. ദൂരവാണിനഗർ കേരള സമാജം, കാരുണ്യ ബാംഗ്ലൂർ തുടങ്ങിയ സംഘടനകളിലും സജീവ സാന്നിധ്യമായിരുന്നു. രാമമൂർത്തിനഗർ ഹൊയ്സാല നഗറിലെ ആർ കെ അപാർട്മെന്റിൽ ഭാര്യ ശ്രീമതി ദേവി രാജനോടൊപ്പം താമസിക്കുന്നു. മക്കൾ ദിവ്യ, ദൃശ്യ. മരുമക്കൾ അജിത്, മനോജ്. പേരക്കുട്ടികൾ അവന്തിക, ഉത്തര.