Rajani Narayanan
കേരളത്തിലെ കുറ്റ്യാടിക്കടുത്തുള്ള മൊകേരി സ്വദേശിനിയായ രജനി സാഹിത്യരംഗത്ത് സജീവ സാന്നിധ്യമായി അറിയപ്പെടുന്ന കവയത്രിയാണ്. കവിതാ രചനയിലൂടെ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടി,അവർ തന്റെ സാഹിത്യ യാത്ര തുടരുന്നു. 2010-ൽ തമിഴ്നാട് സോഷ്യൽ സർവീസ് സൊസൈറ്റി സംഘടിപ്പിച്ച കവിതാ മത്സരത്തിൽ പ്രശസ്തിപത്രവും ട്രോഫിയും നേടി. 2013- ൽ മുംബൈ നല്ലസോപ്പാര കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ തന്റെ മാനസവീണ എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു. 2014-ൽ മുംബൈ മലാട് സെൻമേരിസ് ചർച്ച് സംഘടിപ്പിച്ച ഓണാഘോഷ കവിതാ മത്സരത്തിൽ ഒന്നാം സ്ഥാനത്തോടെ വിജയിച്ചു. 2017-ൽ മീരാ റോഡ് കേരള സാംസ്കാരിക വേദിയിൽ നിന്ന് ശ്രീമതി. സി.ജെ പൊന്നമ്മ അവാർഡ് ലഭിച്ചു. 2018-ൽ പ്രതീക്ഷ ട്രസ്റ്റ് അവാർഡും 2019-ൽ ബെംഗളൂരു ശാസ്ത്ര സാഹിത്യ അവാർഡും ലഭിച്ചു.വിഷുപ്പുലരി,നഗര സ്പന്ദനങ്ങൾ, ഈ ചുരവും കടന്ന്,കവിതകടഞ്ഞ്&വൈഖരി തുടങ്ങിയ സമാഹാരങ്ങളിലെ കൃതികൾ ശ്രദ്ധേയമാണ്. ഭർത്താവ് ദിവംഗതനായ കെ.പി.എൻ. കുറുപ്പിന്റെ പിന്തുണയെ അവർ സ്നേഹത്തോടെ സ്മരിക്കുന്നു. ഇപ്പോൾ മകളോടൊപ്പം ബെംഗളൂരുവിൽ താമസിച്ച് സാഹിത്യപ്രവർത്തനങ്ങളിൽ സജീവമാണ്.