PUSHPA KANAD

Pushpa Kanadu

ശ്രീദേവി എന്ന തൂലികാനാമത്തിൽ നവമാധ്യമങ്ങളിൽ സജീവമായി ചെറുകഥകളും,കവിതകളും ഔഷധസസ്യങ്ങളെ കുറിച്ചും എഴുതുന്നുണ്ട്. കുറച്ചുകാലം കാസർഗോഡ് കടമ്പാർ ഗവൺമെന്റ് യുപി സ്കൂളിൽ ഹിന്ദി അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. ചെണ്ട കൊട്ട് പഞ്ചാരിമേളം പഠിച്ചിട്ടുണ്ട്. മട്ടന്നൂർ ശ്രീ ശങ്കരൻകുട്ടി മാരാർ അദ്ദേഹത്തിന്റെ അനുജൻ ശ്രീ ശിവരാമൻ ആശാൻ എന്നിവരാണ് ഗുരുക്കന്മാർ. 2021ൽ കേൾവി എന്ന പേരിൽ കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേൾവിയുടെ രണ്ടാം പതിപ്പ് 2025 ൽ വീണ്ടും പ്രശ്ദീകരിച്ചു. അതിനുപുറമെ ശൂർപ്പണഖാചരിതംശിഖണ്ഡി ചരിതം എന്നിങ്ങനെ രണ്ട് കഥകൾ കഥകളിക്ക് വേണ്ടിയെഴുതി അരങ്ങത്ത് കൊണ്ടുവന്നിട്ടുണ്ട്. ഇപ്പോൾ ഏകദേശം രണ്ട് വർഷത്തോളമായി Pushpakanad@ jeevachchakthi എന്നപേരിൽ യൂട്യൂബ് ചാനലിൽ വിരൽ വ്യായാമം;മുദ്രാ ചികിത്സ പരിചയപ്പെടുത്തുന്നുണ്ട്. താമസം ഭർത്താവിന്റെ കൂടെ ബാംഗ്ലൂരിൽ. ജോലി പാരമ്പര്യ നാട്ടുവൈദ്യം. വടകര സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിൽ ഒറ്റമൂലി, മുദ്ര ചികിത്സ ചെയ്തു വരുന്നു. പാരമ്പര്യ ചികിത്സാ രംഗത്തെ സംഭാവന കണക്കിലെടുത്ത് ഭാരത് സേവ സമാജ് നാഷണൽ അവാർഡും ,വേൾഡ് റീഹാബിലിറ്റേഷൻ ഓർഗനൈസേഷൻ നൽകുന്ന ബെസ്റ്റ് ഡീഡ് ശ്രേഷ്ഠ സേവാരത്നം അവാർഡും, സാഹിത്യ രംഗത്ത് കേൾവി ;എന്ന കഥാസമാഹാരത്തിന് കൊല്ലം ജില്ലയിലെ കൊട്ടാരക്കര ജനനി കലാസാഹിത്യ സംഘത്തിന്റെ സാഹിത്യ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.