Pradeep PP
തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട സ്വദേശിയായ പ്രദീപ് പി. പി., കഴിഞ്ഞ 35 വർഷമായി ബാംഗ്ലൂരിൽ താമസിച്ച് എയർ കണ്ടീഷനിംഗ് ബിസിനസ് നടത്തുന്നു. തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷനിൽ പത്ത് വർഷം സെക്രട്ടറിയായും നിലവിൽ വൈസ് പ്രസിഡന്റായും പ്രവർത്തിക്കുന്ന അദ്ദേഹം, സംഘടനയുടെ പ്രതിമാസ സാഹിത്യസമ്മേളനങ്ങളെ ജനകീയമാക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചു. ശാസ്ത്രസാഹിത്യ വേദിയുടെ ജോയിന്റ് സെക്രട്ടറിയും പുകസ ബംഗളൂരിന്റെ ട്രഷററുമാണ്. വിവിധ സംഘടനകളിലെ സജീവ സാന്നിധ്യമായ അദ്ദേഹം സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിലൂടെയാണ് തന്റെ സന്തോഷം കണ്ടെത്തുന്നത്. ഭാര്യ കല്പന (ഇൻഷുറൻസ് അഡ്വൈസറും കന്നഡ അധ്യാപികയും), മകൻ പ്രകൽപ്, മകൾ പ്രതിഭ എന്നിവരോടൊപ്പം ന്യൂ ബൈപ്പനഹള്ളിയിലാണ് താമസം. പ്രിയ പ്രദീപ് പി. പി., സുരഭിലം ഗ്ലോബൽ കുടുംബത്തിലേക്ക് ഹൃദയം നിറഞ്ഞ സ്വാഗതം!