Pradeep Kumar

Pradeep Kumar MP

1979 മെയ് 7-ന് തൃശ്ശൂർ ജില്ലയിലെ ചെറുതുരുത്തിയിൽ മാരിയിൽ പ്രഭാകരൻ നായരുടെയും വിജയകുമാരിയുടെയും മകനായി ജനിച്ചു. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് മലയാളത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം മലയാളം ലക്ചർഷിപ്പും പ്രിന്റിംഗ് ടെക്നോളജിയിൽ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. 2006 മുതൽ ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൺ പ്രൈവറ്റ് ലിമിറ്റഡ്, മൈസൂരിൽ ജോലി ചെയ്യുന്നു. മൈസൂരിലെ കലാ- സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായ അദ്ദേഹം കേരള സമാജം മൈസൂർ, മുദ്ര മലയാള വേദി, കർണാടക നായർ സർവീസ് സൊസൈറ്റി എന്നിവയിലെ അംഗമാണ്. 2016 മുതൽ മലയാളം മിഷനിൽ അധ്യാപകനായും കർണാടക ചാപ്റ്റർ കമ്മിറ്റി അംഗമായും പ്രവർത്തിക്കുന്നു. കഥകളും കവിതകളും വിവിധ പ്രസിദ്ധീകരണങ്ങളിൽ ഇടം നേടിയിട്ടുണ്ട്. “വെള്ളാരം കല്ലുകൾ തേടുന്ന പെൺകുട്ടി” അദ്ദേഹത്തിന്റെ ആദ്യ നോവലാണ്. ഭാര്യ ദീപയുടെയും മക്കളായ പ്രജ്വൽ ദീപ്, ദേവപ്രതീപ്ത എന്നിവരോടൊപ്പം മൈസൂരിൽ താമസിക്കുന്നു.

book1 - Pradeep Kumar
വെള്ളാരം കല്ലുകൾ തേടുന്ന പെൺകുട്ടി
Category: Novel
Publisher: മാൻകൈൻ്റ് ലിറ്ററേച്ചർ

Address

C 361, NOTE MUDRAN NAGAR, MYSURU

Pen Name

PRADEEP MARIYIL

Email

pradeepmariyil1@gmail.com

Phone Number

8310864485

Book Published

Short stories: 3
Poems:5
Novel: 1
Others: 0
Total books: 9