P Krishnan Nambiar

P Krishnan Nambiar

കവി, എഴുത്തുകാരൻ, സാമൂഹ്യ-സാംസ്കാരിക പ്രവർത്തകൻ. സ്വദേശം കണ്ണൂർ. കവിതയോടും ഗാനരചനയോടും ബാല്യകാലം മുതൽ താൽപര്യം പുലർത്തിയ അദ്ദേഹം നിരവധി ഗാനങ്ങളും കവിതകളും രചിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ കവിതകൾ വിവിധ ആനുകാലികങ്ങളിലും സമതലം, വൈകരണി തുടങ്ങിയ കൂട്ടായ്മാ പ്രസിദ്ധീകരണങ്ങളിലും ഇടം നേടിയിട്ടുണ്ട്. പ്രശസ്ത കവി എസ്. രമേശൻ നായരുടെ സ്മരണാർത്ഥം പ്രസിദ്ധീകരിച്ച തിരഞ്ഞെടുക്കപ്പെട്ട രചനകളുടെ സമാഹാരമായ “കാവ്യനിലാവ്” എന്ന പ്രസിദ്ധീകരണത്തിൽ അദ്ദേഹത്തിന്റെ “ആത്മഗതം” എന്ന കവിതയും ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്വന്തം രചനയിൽ നിരവധി ഗാനങ്ങൾ സൃഷ്ടിച്ച അദ്ദേഹം, ഗാനരചയിതാവെന്ന നിലയിലും ശ്രദ്ധേയനാണ്. അദ്ദേഹത്തിന്റെ ഗാനങ്ങളിൽ ചിലത് പ്രശസ്ത സിനിമാ പിന്നണി ഗായകരായ മധു ബാലകൃഷ്ണൻ, ജി. വേണുഗോപാൽ, എസ്. മുരളി തുടങ്ങിയവർ ആലപിച്ചിട്ടുണ്ട്.

കർണാടകയിലെ മലയാളി സമൂഹത്തിന്റെ സാമൂഹ്യ- സാംസ്കാരിക രംഗത്ത് സജീവമായി പ്രവർത്തിച്ച പി. കൃഷ്ണൻ നമ്പ്യാർ, KNSS News മാസികയുടെ അസോസിയേറ്റ് എഡിറ്ററായി 12 വർഷം സേവനമനുഷ്ഠിച്ചു. കെ.എൻ.എസ്.എസ്. സാംസ്കാരിക വേദിയുടെ സ്ഥാപക കൺവീനറായി പ്രവർത്തിച്ച അദ്ദേഹം, കർണാടക മലയാളി സമൂഹത്തിന്റെ സാംസ്കാരിക ജീവിതത്തിന് ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്.

കർണാടകയിൽ ആയിരക്കണക്കിന് യുവാക്കൾക്കും കുട്ടികൾക്കും പ്രചോദനമായ “ടാലന്റ് സെർച്ച്” പരിപാടിയുടെ സ്ഥാപക കൺവീനറും “സംഗീതിക” ഗാനമേള ട്രൂപ്പിന്റെ സ്ഥാപകനും കോ-ഓർഡിനേറ്ററുമായിരുന്നു. എല്ലാറ്റിനുമുപരി, കർണാടക നായർ സർവീസ് സൊസൈറ്റി ഇന്നും അഭിമാനത്തോടെ നെഞ്ചേറ്റി ആലപിക്കുന്ന പതാകഗാനത്തിന്റെ രചയിതാവ് എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനായ സാംസ്കാരിക പ്രവർത്തകനാണ്. അദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കപ്പെട്ട കവിതാസമാഹാരമാണ് “കണിക്കൊന്ന”.

ഭാര്യ ജാനകിയോടൊപ്പം ബെംഗളൂരുവിലും സ്വദേശമായ കണ്ണൂരിലുമായി ജീവിതം നയിക്കുന്നു. നാല് മക്കളും ബെംഗളൂരുവിൽ സ്ഥിരതാമസക്കാരാണ്.


pkrishnan-kanikonna
കണിക്കൊന്ന
Category: കവിതാ സമാഹാരം
Publisher:
Publisher's Phone:

Address

Pen Name

Email

k.sharanam@gmail.com

Phone Number

+91 98450 09410

Book Published

Short stories:
Poems:
Novel:
Others:
Total books: