RADHAKRISHNAN NAIR

Radhakrishnan Nair PK

കോട്ടയം സ്വദേശിയായ അദ്ദേഹം കോട്ടയത്തെ സി.എം.എസ് കോളേജിൽ നിന്ന് കേരള സർവകലാശാലയുടെ കീഴിൽ ബി.എ. ബിരുദം നേടി. കഴിഞ്ഞ 48 വർഷമായി മുംബൈയിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന അദ്ദേഹം എ.വി. ബിർള ഗ്രൂപ്പിന്റെ പ്രധാന സ്ഥാപനത്തിൽ സേവനമനുഷ്ഠിച്ചിരുന്നു. കൂടാതെ കസ്റ്റംസ് സെൻട്രൽ എക്സൈസ് വകുപ്പിൽ ഒമ്പത് വർഷത്തെ സേവനപരിചയവും ഉണ്ട്. ഭാര്യയും തൊഴിൽരംഗത്ത് പ്രവർത്തിക്കുന്ന രണ്ട് വിവാഹിതരായ പുത്രിമാരുമടങ്ങുന്നതാണ് കുടുംബം. സാമൂഹികരംഗത്ത് സജീവ സാന്നിധ്യമായ അദ്ദേഹം കല്യാൺ (ഈസ്റ്റ്) നായർ വെൽഫെയർ അസോസിയേഷൻ (NWA) സ്ഥാപക പ്രസിഡന്റായി 15 വർഷം പ്രവർത്തിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ കേരളീയ സമാജം ഡോംബിവിലിയുടെ മുൻ പ്രസിഡന്റുമാണ്. സാഹിത്യത്തോടും അസ്തമിച്ചുകൊണ്ടിരിക്കുന്ന പഴയ കലാരൂപങ്ങളോടും പ്രത്യേക താൽപര്യ പ്രത്യക താല്പര്യമാണദ്ദേഹത്തിന്.