PM NARAYANAN

Narayanan PM

ടെലിവിഷൻ മാധ്യമരംഗത്ത് കാൽനൂറ്റാണ്ടു കാലത്തെ പ്രവർത്തന പരിചയമുള്ള മുതിർന്ന മാധ്യമപ്രവർത്തകനാണ് ശ്രീ പി. എം. നാരായണൻ. മാതൃഭൂമി ഉൾപ്പെടെയുള്ള പ്രമുഖ പത്രങ്ങളിൽ വിദേശനയങ്ങളെക്കുറിച്ചും അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ചും ലേഖനങ്ങൾ എഴുതുന്ന അദ്ദേഹം, നിലവിൽ ജർമ്മനിയിലെ ഏറ്റവും വലിയ പൊതുമേഖലാ ചാനലായ .ആർ.ഡി ഫസ്റ്റ് ജർമ്മൻ ടെലിവിഷന്റെ ദക്ഷിണേഷ്യൻ ജേർണലിസ്റ്റ് ആയി ന്യൂഡൽഹിയിൽ ജോലി ചെയ്യുന്നു. മാധ്യമപ്രവർത്തന രംഗത്ത് നിരവധി മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയ അദ്ദേഹം അപകടം നിറഞ്ഞ ഒട്ടനവധി അന്താരാഷ്ട്ര സംഭവങ്ങൾ നേരിട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അഫ്ഗാനിസ്ഥാൻ യുദ്ധം, ശ്രീലങ്കയിലെ എൽ.ടി.ടി.ഇ യുദ്ധത്തിന്റെ അവസാന ഘട്ടം, ഈസ്റ്റർ ബോംബാക്രമണം, ബംഗ്ലാദേശിലെ രോഹിങ്ക്യൻ അഭയാർത്ഥി പ്രതിസന്ധി, നേപ്പാൾ ഭൂകമ്പം, 2008-ലെ മുംബൈ ഭീകരാക്രമണം എന്നിവ ഇതിൽ ചിലതാണ്. 1995-ൽ ഇന്ത്യയിലെ ആദ്യ ഇംഗ്ലീഷ് വാർത്താ ചാനലായ BiTV-ലൂടെ കരിയർ ആരംഭിച്ച അദ്ദേഹം, പിന്നീട് ചാനൽ 4 (UK), എ.എൻ.ഐ റോയിട്ടേഴ്സ്, കൈരളി ടിവി എന്നിവയിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഡെൽഹി ആസ്ഥാനമായ ഫോറിൻ കറസ്പോണ്ടന്റ്സ് ക്ലബ്ബ് ഓഫ് സൗത്ത് ഏഷ്യയുടെ ട്രഷററും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ്. യുദ്ധമേഖലകളിൽ സുരക്ഷിതമായി റിപ്പോർട്ടിങ് നടത്തുന്നതിനായി യൂറോപ്യൻ ബ്രോഡ്കാസ്റ്റിംഗ് യൂണിയൻ ജർമ്മനിയിൽ വെച്ച് നൽകിയ പ്രത്യേക സുരക്ഷാ പരിശീലനവും (Hostile Environment Safety Training) അദ്ദേഹം നേടിയിട്ടുണ്ട്.