BALAKRISHNAN NAMBIAR

Nambiyar TVB

1946-ൽ തലശ്ശേരിയുടെ മണ്ണിൽ ജനിച്ച ടി.വി. ബാലകൃഷ്ണൻ നമ്പ്യാർ, മലയാള സിനിമയുടെ പ്രശസ്ത സംവിധായകനായ ടി.വി. ചന്ദ്രന്റെ സഹോദരനാണ്. ഐ.ടി.ഐ.യിലെ ഫൈൻ ആർട്സ് സൊസൈറ്റിയുടെ സജീവാംഗമായിരുന്ന നമ്പ്യാർ, നാടകവേദികളിൽ അനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് തന്റെ കലാപ്രതിഭ തെളിയിച്ചു. കേരളസമാജം ദൂരവാണിനഗറിന്റെ പ്രവർത്തനങ്ങളിലും സെക്രട്ടറി സ്ഥാനത്തും, വിജനപുരയിലെ ശ്രീ അയ്യപ്പൻ ക്ഷേത്രത്തിലെ പ്രസിഡന്റായും അദ്ദേഹം സമൂഹജീവിതത്തിന്റെ വിവിധ മേഖലകളിൽ പങ്കുചേർന്നു. ഭാര്യ: ആനി, മക്കൾ അജയ്, അഭി ബാംഗ്ലൂർ കസ്‌തൂരിനഗറിൽ മകനോടൊപ്പം താമസം.