KUMBLANGADU UNNIKRISHNAN

Kumblangadu Unnikrishnan

1974 മുതൽ പ്രവാസജീവിതം നയിക്കുന്ന കുമ്പളങ്ങാട് ഉണ്ണികൃഷ്ണൻ, കോയമ്പത്തൂർ, കോട്ടഗിരി, വയനാട് എന്നിവിടങ്ങളിലെ തേയിലത്തോട്ടങ്ങളിൽ ഉദ്യോഗസ്ഥനായിരിക്കെ തൊഴിലാളികളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് ട്രേഡ് യൂണിയൻ പ്രവർത്തകനായി ശ്രദ്ധേയനായി. തുടർന്ന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഫോട്ടോ ഫിലിംസിൽ 1989 മുതൽ 2014 വരെ സേവനമനുഷ്ഠിച്ചു. മദിരാശി കേരള സമാജം ജനറൽ സെക്രട്ടറിയായി 17 വർഷം പ്രവർത്തിച്ച അദ്ദേഹം, ശ്രീ ഗോകുലം ഗോപാലന്റെ നേതൃത്വത്തിലുള്ള ബിൽഡിംഗ് പദ്ധതിയിൽ നിർണായക പങ്കുവഹിച്ചു. മലയാളം മിഷൻ തമിഴ്നാട് സെക്രട്ടറിയായും ലോക കേരള സഭാംഗമായും പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം ശ്രദ്ധേയനായ കവിയാണ്. “മാച്ചെഴുത്ത്”, “നിലാത്തുമ്പി”, “അമ്പത്തൂരിലെ സന്ധ്യകൾ” തുടങ്ങി നിരവധി കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാഷാമയൂരം പുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ