KRISHNAKUMAR CP

Krishna Kumar CP

നോവലിസ്റ്റും ചെറുകഥാകൃത്തുമായ സി.പി. കൃഷ്ണകുമാര്‍ ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ തലവടി ഗ്രാമത്തില്‍ ജനിച്ചു. ജനിതകങ്ങള്‍, ഉയരങ്ങളിലേക്ക്, സ്വത്വം എന്നീ നോവലുകളും സല്യൂട്ട് എന്ന ചെറുകഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രവാസി ജീവിതത്തിന്റെ സങ്കീര്‍ണതകള്‍ ആവിഷ്‌കരിക്കുന്ന കഥകളിലൂടെ ശ്രദ്ധേയനായ അദ്ദേഹം കേരളത്തിലും മുംബൈയിലുമുള്ള ആനുകാലികങ്ങളില്‍ സ്ഥിരമായി എഴുതുന്നു. എസ്.കെ. പൊറ്റക്കാട് അവാര്‍ഡ്, മാധവിക്കുട്ടി കഥാപുരസ്‌കാരം, സുകുമാര്‍ അഴിക്കോട് സ്മാരക തത്ത്വമസി നോവല്‍ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. ഫിസിക്സിലും മാനേജ്മെന്റിലും ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം യൂറോപ്യന്‍ ബഹുരാഷ്ട്ര കമ്പനിയില്‍ ഏഷ്യന്‍ സെയില്‍സ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുംബൈ സാഹിത്യവേദിയുടെ മുന്‍ കണ്‍വീനറും ശ്രദ്ധേയ പ്രഭാഷകനുമാണ്.