Karoon Soman
മാവേലിക്കര ചാരുംമൂട് സ്വദേശിയും യു.ആർ.എഫ് ലോക റെക്കോർഡ് ജേതാവുമാണ്. ഒരുദിവസം ലോകത്താദ്യമായി 34 പുസ്തകങ്ങൾ പ്രകാശനം ചെയ്തതിലൂടെ അദ്ദേഹം റെക്കോർഡ് നേടി. ആമസോൺ ഇന്റർനാഷണൽ എഴുത്തുകാരൻ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ബാലരമയിലൂടെ സാഹിത്യരംഗത്തെത്തിയ അദ്ദേഹം ആകാശവാണിക്കായി നാടകങ്ങളും രചിച്ചു. വിദ്യാർത്ഥിജീവിതത്തിൽ നാടകാവതരണങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം സാമൂഹിക വിഷയങ്ങളിൽ ധീരമായ നിലപാടുകൾ കൈകൊണ്ടിരുന്നു. കേരളം, റാഞ്ചി, ന്യൂഡൽഹി എന്നിവിടങ്ങളിലായി പഠനം പൂർത്തിയാക്കിയ ശേഷം മാധ്യമരംഗത്തും സാഹിത്യരംഗത്തും സജീവമായി. ഇപ്പോൾ ലണ്ടനിൽ താമസിക്കുന്ന അദ്ദേഹം 57 രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. നാടകങ്ങൾ, നോവലുകൾ, കവിതകൾ, ബാലസാഹിത്യം, യാത്രാവിവരണങ്ങൾ തുടങ്ങി 72 കൃതികൾ പ്രസിദ്ധീകരിച്ചു. 1985 മുതൽ പുറത്തിറങ്ങിയ എല്ലാ കൃതികളുടെയും പേര് “ക” എന്ന അക്ഷരത്തിൽ തുടങ്ങുന്നതെന്ന പ്രത്യേകത അദ്ദേഹത്തിനുണ്ട്. “അബു” ഉൾപ്പെടെ നിരവധി കൃതികൾ സിനിമയുമായി ബന്ധപ്പെട്ടും ശ്രദ്ധ നേടി. സാഹിത്യ-സാംസ്കാരിക സംഘടനകളിൽ വിവിധ നിലകളിൽ പ്രവർത്തിച്ചുവരുന്ന കാരൂർ സോമൻ മലയാള സാഹിത്യലോകത്തിലെ ശ്രദ്ധേയ സാന്നിധ്യമാണ്.