Kala A
കേരളത്തിൽ നിന്ന് ഉദ്യാനനഗരത്തിലേക്ക് അധ്യാപികയായി എത്തിയ ഒരു ലളിതകലാകാരി. ലാളിത്യവും വായനക്കാരിൽ ചിന്ത ഉണർത്തുന്നതുമായ സൃഷ്ടികളിലൂടെ സ്വന്തം അനുഭവങ്ങളും നിരീക്ഷണങ്ങളും സമർപ്പണബോധത്തോടെ രേഖപ്പെടുത്തുന്ന എഴുത്തുകാരി. പരേതനായ വൈക്കം സോമസുന്ദരൻ നായരുടെയും ജഗദാംബികയുടെയും ഇളയമകളാണ്. പരേതനായ സി. മുരളീധരന്റെ ഭാര്യയാണ്. സസ്യശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഔഷധസസ്യങ്ങളിൽ എം.ഫിൽ ബിരുദവും നേടിയിട്ടുണ്ട്. ഏകമകൾ രേവതി ആക്സെഞ്ചറിൽ ഉദ്യോഗസ്ഥയായി പ്രവർത്തിക്കുന്നു. പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലാണ് ജനനവും വിദ്യാഭ്യാസവും. അധ്യാപകവൃത്തിയോടുള്ള അതിയായ താൽപര്യം മൂലം സഹകരണ ബാങ്കിലെ ജോലി രാജിവച്ച് മല്ലേശ്വരത്തെ ഒരു സ്വകാര്യ സ്കൂളിൽ അധ്യാപികയായി സേവനം ആരംഭിച്ചു. തുടർന്ന് വിജനപുരയിലെ ജൂബിലി സ്കൂളിൽ പ്രധാനാധ്യാപികയായി തുടരുകയാണ്.