JOSEPH JOHN

Joseph John

ആലപ്പുഴ ജില്ലയിലെ ചമ്പക്കുളത്ത് ജനനം. ടി.ഡി.ജോൺ, ഫിലോമിന എന്നിവർ മാതാപിതാക്കൾ. കർണാടകത്തിലെ പ്രശസ്ത നാടക സംവിധായകരിൽ ഒരാൾ. നാടക രചന, സിനിമാ-നാടക സംവിധാനം, അഭിനയം, നൃത്തം, എഴുത്ത്, വിവർത്തനം, സമാന്തര വിദ്യാഭ്യാസം, പാവനിർമ്മാണം എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്നു. കന്നഡ, മലയാളം, ഹിന്ദി സിനിമകളിൽ അഭിനേതാവും അഭിനയ പരിശീലകനായും പ്രവർത്തിച്ചുവരുന്നു. സുസ്ഥിര എന്ന കലാ-സാംസ്കാരിക സംഘടനയുടെ പ്രധാന പ്രവർത്തകരിൽ ഒരാൾ. “ജോ ആക്ട്” എന്ന അഭിനയ പരിശീലന കേന്ദ്രത്തിൻ്റെ സ്ഥാപകൻ. “സക്കട” എന്ന കഥാസമാഹാരവും “കോസാനി” എന്ന കവിതാ സമാഹാരവും മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: ഖഷ്ഠി. മക്കൾ: ആദിത്യ, അഭിജ്ഞ.