JAYARANIT

Jayarani T

നേപ്പാളിലെ ബജാങ് ഗ്രാമത്തിൽ ജനനം. കേരളത്തിലും നേപ്പാളിലും മാറിമാറി പഠനം നടത്തിയ വിദ്യാഭ്യാസജീവിതം. കേരളത്തിൽ എസ്.എസ്.എൽ.സി., പ്രീഡിഗ്രി, ബി.എ. (പൊളിറ്റിക്കൽ സയൻസ്) പൂർത്തിയാക്കി. തുടർന്ന് 2022-ൽ അണ്ണാമലൈ സർവകലാശാലയിൽ നിന്ന് എം.എ. ഹിസ്റ്ററി നേടി. 2013 മുതൽ അന്തിയൂർ സർവീസ് സഹകരണ ബാങ്കിൽ ജീവനക്കാരിയായി സേവനമനുഷ്ഠിച്ചുവരുന്നു. ബാല്യകാലം മുതൽ എഴുത്തിൽ താൽപര്യം പ്രകടിപ്പിച്ച ജയറാണി, അമ്മയുടെ പ്രചോദനത്തിൽ സാഹിത്യരംഗത്ത് സജീവമായി. "അമ്മയ്ക്കായി"എന്ന കവിതാസമാഹാരത്തിലൂടെ പ്രസിദ്ധീകരണരംഗത്തേക്ക് കടന്നുവന്ന അവർ ഓർമ്മപക്ഷിയുടെ സഞ്ചാരപഥങ്ങൾ (ചെറുകഥ), സംഘടനാ ജീവിതം(രണ്ട് ഭാഗങ്ങൾ), അവൾ, ജ്വാല (നോവലുകൾ), (1975) ഇന്ത്യൻ ജനാധിപത്യത്തിന്റെ ഇരുണ്ട അധ്യായത്തിലെ പഞ്ചനക്ഷത്രങ്ങൾ എന്നീ കൃതികൾ പ്രസിദ്ധീകരിച്ചു. "1975 – ഇരുണ്ട അധ്യായത്തിലെ ലോക്കപ്പ് മർദ്ദനങ്ങൾ" (ചരിത്രം), "പ്രണയം" (നോവൽ) എന്നിവ പ്രസിദ്ധീകരണത്തിനൊരുങ്ങുകയാണ്. സ്ത്രീകളുടെ സാഹിത്യശേഷിയെ പ്രോത്സാഹിപ്പിക്കുന്ന "പെണ്ണെഴുത്തിടം" സാഹിത്യകൂട്ടായ്മയുടെ സ്ഥാപകയാണ്. നിരവധി വനിതാ എഴുത്തുകാരുടെ കൃതികൾ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കുകയും സാഹിത്യ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നു. സാഹിത്യ-സാമൂഹിക പ്രവർത്തനങ്ങൾക്ക് നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. അവയിൽ ഭാരത് സേവക് സമാജ് സാഹിത്യ പുരസ്കാരം (2022), എ.പി.ജെ. അബ്ദുൾ കലാം അവാർഡ് (2023), ഡോ. അംബേദ്കർ സാഹിത്യ ഫെലോഷിപ്പ് (2024)എന്നിവ ശ്രദ്ധേയമാണ്.