Haseena Shiyas
കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിൽ ജനിച്ച ഹസീന ഷിയാസ്, കലയും സാഹിത്യവും നിറഞ്ഞ കുടുംബാന്തരീക്ഷത്തിലാണ് വളർന്നത്. പ്രശസ്ത റേഡിയോ നാടക രചയിതാവും എഴുത്തുകാരനുമായ പിതാവ് ഹുസൈൻ കാരാടിയുടെ സ്വാധീനത്തിൽ ബാല്യത്തിൽ തന്നെ സാഹിത്യത്തോട് അടുപ്പം വളർന്നു. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ബിരുദവും, ബാംഗ്ലൂരിലെ ഗാർഡൻ സിറ്റി യൂണിവേഴ്സിറ്റിയിൽ നിന്ന് ജേർണലിസത്തിൽ ബിരുദാനന്തര ബിരുദവും നേടി. മാധ്യമം പത്രത്തിന്റെ ബാംഗ്ലൂർ ബ്യൂറോയിൽ സബ് എഡിറ്റർ ട്രെയിനിയായി ജോലി ചെയ്യുന്നു. മലയാളം മിഷനിൽ അധ്യാപികയായും, ബാംഗ്ലൂരിലെ സാഹിത്യ- സാംസ്കാരിക കൂട്ടായ്മകളിൽ സജീവ സാന്നിധ്യമായും പ്രവർത്തിക്കുന്നു. തനിമ ബാംഗ്ലൂരിന്റെ സാഹിത്യവിഭാഗത്തിലും ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് ഫോറത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലും പ്രവർത്തിക്കുന്ന അവർ, സാമൂഹിക മാധ്യമങ്ങളിലും ആനുകാലികങ്ങളിലും സ്ഥിരമായി എഴുതുന്നു. ഭർത്താവ് ഷിയാസിനും മക്കളായ നിദ ഇഷ്‌ന, അഷിൽ നിഹാർ എന്നിവർക്കുമൊപ്പം ബാംഗ്ലൂർ രാമമൂർത്തി നഗറിൽ താമസിക്കുന്നു.