Gopakumar P
കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിയായ പി. ഗോപകുമാർ കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയിൽ നിന്ന് ബി.ടെക് ബിരുദം നേടി. വിശാഖപട്ടണത്തെ ആന്ധ്ര സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ഠിച്ച ശേഷം സിവിൽ സർവീസിൽ പ്രവേശിച്ചു. നിലവിൽ നാഷണൽ അക്കാദമി ഓഫ് കസ്റ്റംസ്, ഇൻഡയറക്റ്റ് ടാക്സസ് ആൻഡ് നാർകോട്ടിക്സിൽ അഡിഷണൽ ഡയറക്ടർ ജനറലായി സേവനമനുഷ്ഠിക്കുന്നു. 2011 മുതൽ ബാംഗ്ലൂർ കേരള സമാജം ആരംഭിച്ച ഐ.എ.എസ്. അക്കാദമിയുടെ മുഖ്യ ഉപദേഷ്ടാവാണ്. അക്കാദമിയിലൂടെ ഇതുവരെ 166- ലധികം ഉദ്യോഗാർഥികളെ വിവിധ സിവിൽ സർവീസുകളിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. കരിയർ ഗൈഡൻസ്, യുവജനങ്ങളുടെ വ്യക്തിത്വ വികസനം, പൊതുസേവന മേഖലയിലേക്കുള്ള പ്രചോദനം എന്നിവയിൽ അദ്ദേഹം നൽകുന്ന സംഭാവനകൾ ശ്രദ്ധേയമാണ്. സാഹിത്യ പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ പ്രധാന താത്പര്യമേഖലകളിലൊന്നാണ്. ഭാര്യ ഡോ. പി. സുജാറാണി. മക്കളായ എസ്. ഗോപികാറാണിയും ജി. കൃഷ്ണേന്ദുവും (മികച്ച ഗായകരാണ്) മകൻ സച്ചിൻ ഗോപകുമാറുമൊത്ത് കുടുംബസമേതം ബാംഗ്ലൂരിൽ താമസിക്കുന്നു.