George Marangoli
കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് സ്വദേശിയാണ്. പൊളിറ്റിക്കൽ സയൻസിൽ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം ഇന്ത്യൻ എയർ ഫോഴ്സിൽ ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് അമേരിക്കയിൽ നിന്ന് ഇൻഫർമേഷൻ ആൻഡ് ലൈബ്രറി സയൻസിൽ എം.എസ് ബിരുദവും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ പി.എച്ച്.ഡി യും നേടി. 1979-ൽ അമേരിക്കയിലെ ആദ്യ മലയാള പത്രമായ പ്രഭാതം സ്ഥാപിച്ച് പതിറ്റാണ്ടിലേറെ പത്രാധിപരായി പ്രവർത്തിച്ചു. അമേരിക്കൻ സിവിൽ സർവീസിലും വിവിധ ഏഷ്യ- പസഫിക് രാജ്യങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 42 മലയാളവും 7 ഇംഗ്ലീഷും ഉൾപ്പെടെ 49 പുസ്തകങ്ങളും ഒരു ക്രിസ്തീയ ഭക്തിഗാന സിഡിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഖസാക്ക് അവാർഡ്, കെ.സി.ബി.സി ഗുരുപൂജ പുരസ്കാരം, ജെ.സി.ഐ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് തുടങ്ങി അറുപതിലേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഭാര്യ അഡ്വ. വത്സ മരങ്ങോലിയാണ്.