CM Nair
ചന്ദ്രമോഹനൻ നായർ കോട്ടയത്ത് ജനിച്ചു. വർഷങ്ങളോളം മഹാരാഷ്ട്രയിൽ അന്തേരി ഈസ്റ്റിലുള്ള Agilent Technologiesൽ സേവനമനുഷ്ഠിച്ച അദ്ദേഹം വിരമിച്ച ശേഷം മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ താക്കുർളിയിൽ സ്ഥിരതാമസമാക്കി. ഡോംബിവിലി കേരളസമാജത്തിന്റെ സജീവ പ്രവർത്തകനായ അദ്ദേഹം സാമൂഹിക-സാംസ്കാരിക രംഗങ്ങളിലുമുള്ള സാന്നിധ്യത്തിലൂടെ ശ്രദ്ധേയനാണ്. ബാല്യകാലം മുതൽ ഭാഷയോടും സാഹിത്യത്തോടും ആഴത്തിലുള്ള സ്നേഹവും അഭിരുചിയും പുലർത്തിയിരുന്ന ശ്രീ ചന്ദ്രമോഹൻ നായർ, മുംബൈയിലെ അറിയപ്പെടുന്ന മലയാള എഴുത്തുകാരിൽ ഒരാളായി പരിഗണിക്കപ്പെടുന്നു. സാഹിത്യചിന്തകളും ജീവിതാനുഭവങ്ങളും സമന്വയിപ്പിച്ചുള്ള അദ്ദേഹത്തിന്റെ രചനകൾ വായനക്കാരുടെ ശ്രദ്ധ നേടിയിട്ടുണ്ട്.