Briji KT
ചാലക്കുടി–മാള സ്വദേശിനിയാണ്. പ്രാഥമികവും ഉന്നതവിദ്യാഭ്യാസവും ജന്മദേശത്തോടൊപ്പം ചണ്ഡീഗഢിലും ജാംനഗറിലും പൂർത്തിയാക്കിയ അവർ ഇപ്പോൾ ബാംഗ്ലൂരിൽ സ്ഥിരതാമസക്കാരിയാണ്. എഴുത്തുകാരിയും ഡിജിറ്റൽ ക്രിയേറ്ററുമായ ബ്രിജി, ഇംഗ്ലീഷിലും മലയാളത്തിലും നോവൽ, ചെറുകഥ, കവിത, ലേഖനം എന്നീ മേഖലകളിൽ സജീവ സാന്നിധ്യമാണ്. “Thirteen to Thirty”, “Daring 4” തുടങ്ങിയ കൃതികൾ ശ്രദ്ധേയമാണ്. കലാകൗമുദി, ഭാഷാപോഷിണി, ദേശാഭിമാനി ഉൾപ്പെടെയുള്ള നിരവധി പ്രസിദ്ധീകരണങ്ങളിൽ അവരുടെ രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘കടിഞ്ഞൂൽ’ എന്ന ചെറുകഥാസമാഹാരവും പുറത്തിറങ്ങിയിട്ടുണ്ട്. ചിത്രകലയിൽ എണ്ണച്ചായം, അക്രിലിക് തുടങ്ങിയ മാധ്യമങ്ങളിൽ പ്രാവീണ്യമുള്ള അവർ ചിത്രസന്തെയിലും സജീവമാണ്. ശാന്തകുമാരൻ തമ്പി അവാർഡ്, ഒ.വി. വിജയൻ സ്മാരക പുരസ്കാരം, ബാലസാഹിത്യ അക്കാദമി അവാർഡ്, ഇംഗ്ലീഷ് കവിതയ്ക്ക് International Muse Award, തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയ ബ്രിജി, സാഹിത്യത്തിലും കലാരംഗത്തും ശ്രദ്ധേയ സാന്നിധ്യമായി തുടരുന്നു