Bindu Sajeev
കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം സ്വദേശിനിയായ ബിന്ദു സജീവ്, പെരിങ്ങൊളം ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദവും, കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് തൃശൂർ ഭാരതീയ വിദ്യാഭവനിൽ നിന്ന് ജേർണലിസത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും കരസ്ഥമാക്കി. 2000-ൽ ബാംഗ്ലൂരിലേക്ക് താമസം മാറ്റി. മാധ്യമം, സമകാലിക മലയാളം, ദേശാഭിമാനി തുടങ്ങിയ പ്രമുഖ ആനുകാലികങ്ങളിലും വിവിധ പ്രിന്റ്, ഡിജിറ്റൽ മാധ്യമങ്ങളിലുമായി കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2018-ൽ തലശ്ശേരി രാഘവൻ സ്മാരക കവിതാ അവാർഡ് ലഭിച്ചു. ‘ഇര പഠിത്തം’ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാംഗ്ലൂരിൽ മാതൃഭൂമി ഉൾപ്പെടെ വിവിധ മാധ്യമസ്ഥാപനങ്ങളിൽ പത്രപ്രവർത്തകയായി സേവനമനുഷ്ഠിച്ച അവർ, ഇപ്പോൾ ബാംഗ്ലൂരിലാണ് സ്ഥിരതാമസം.