2 AJIKUMAR NARAYAN

Ajikumar Narayanan

കവി, സാഹിത്യകാരൻ, പ്രഭാഷകൻ, നടൻ, സംവിധായകൻ, ഗാനരചയിതാവ് എന്നീ നിലകളിൽ സജീവ സാന്നിധ്യമാണ്. പുകസ സംസ്ഥാന കൗൺസിൽ അംഗമായ അദ്ദേഹത്തിന്റെ കർമ്മമേഖല വൈദ്യവും വാസ്തുവുമാണ്. ദാരുശില്പകലയിലും തന്ത്രശാസ്ത്രത്തിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്.

കേരള സാഹിത്യ സംഗമവേദിയുടെ സ്ഥാപകനും സംസ്ഥാന പ്രസിഡന്റും, പോയട്രി ഫൗണ്ടേഷന്റെ സ്ഥാപകനും ചെയർമാനുമാണ്. സംസ്ഥാന സാഹിത്യ ക്യാമ്പായ “വാക്കൂട്ടിന്റെ” ക്രിയേറ്റീവ് ഡയറക്ടറായും പ്രവർത്തിക്കുന്നു. നിരവധി പുസ്തകങ്ങളുടെ എഡിറ്ററായും അൻപതിലധികം പുസ്തകങ്ങൾക്ക് അവതാരികയും പഠനക്കുറിപ്പുകളും തയ്യാറാക്കിയിട്ടുമുണ്ട്.

“അജികുമാർ നാരായണന്റെ കവിതകൾ” എന്ന കൃതിക്ക് 2023-24 ലെ പാറ്റ്-ടാഗോർ പുരസ്‌കാരവും, “നീൽധാര” എന്ന കവിതാസമാഹാരത്തിന് ബോധി പുരസ്‌കാരവും തഥാഗത കവിതാപുരസ്‌കാരവും ലഭിച്ചു. നിരവധി ദേശീയ-അന്തർദേശീയ പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.