SHANTHAKUMAR

Shanthakumar Elappulli

ബാംഗ്ലൂരിലെ മലയാളി സമൂഹത്തിനിടയിൽ കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി ഭാഷാപ്രേമത്തോടും സാഹിത്യ-സാംസ്കാരിക ചൈതന്യത്തോടും ചേർന്ന് പ്രവർത്തിച്ചുവരുന്ന ശ്രദ്ധേയനായ പ്രവർത്തകനാണ് ശ്രീ. ശാന്തകുമാർ എലപ്പുള്ളി. പാലക്കാട് ജില്ലയിലെ എലപ്പുള്ളി ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ബാല്യവും പ്രാഥമിക വിദ്യാഭ്യാസവും. തുടർന്ന് പാലക്കാട്ടുതന്നെ തൊഴിൽജീവിതം ആരംഭിച്ച്,   2000 ത്തിൽ ബാംഗ്ലൂരിലെത്തി.

തൊഴിൽ സംബന്ധമായ തിരക്കിനിടയിലും സാഹിത്യത്തോടും വായന-എഴുത്തുകളോടും ഉള്ള സ്ഥായിയായ  ബന്ധം അദ്ദേഹത്തെ സജീവ സാംസ്കാരിക പ്രവർത്തകനാക്കി മാറ്റി. മലയാളഭാഷയുടെ വളർച്ചക്കും മലയാളി എഴുത്തുകാരുടെ പ്രോത്സാഹനത്തിനുമായി പ്രവർത്തിക്കുന്ന നിരവധി വേദികളിൽ നേതൃത്വം നൽകി വരുന്നുണ്ട്.

നിലവിൽ അദ്ദേഹം ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് ഫോറത്തിന്റെ സെക്രട്ടറിയായും  ബാംഗ്ലൂർ പുരോഗമന സാഹിത്യ സംഘത്തിന്റെ ട്രഷററായും, ബാംഗ്ലൂരിലെ ‘പലമ’ സാംസ്കാരിക സംഘടനയുടെ പ്രസിഡന്റായും പ്രവർത്തിക്കുന്നു. ഭാര്യ: സജിത ശാന്തകുമാർ, മകൻ നൈതിക് ബാസിൽ

ജീവിതത്തിന്റെ തിരക്കുകളോടൊപ്പം എഴുത്തും വായനയും ജീവിതത്തിന്റെ അവിഭാജ്യഘടകങ്ങളാക്കി, മലയാള സാഹിത്യത്തിന്റെ വളർച്ചക്കും പ്രചാരണത്തിനുമായി ആത്മാർഥമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് അദ്ദേഹം.