RAJATH KUTYATTOOR

Rajath Kutyattur

കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ സ്വദേശിയാണ്. കഴിഞ്ഞ ഇരുപത് വർഷത്തിലേറെയായി ബാംഗ്ലൂരിൽ താമസിക്കുന്ന അദ്ദേഹം ഇലക്ട്രിക്കൽ എൻജിനീയറിംഗ് ബിരുദധാരിയും QuEST Global-ൽ ടെക്നിക്കൽ ലീഡുമാണ്. സോഷ്യൽ മീഡിയയിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലുമായി സാഹിത്യരചനയിൽ സജീവമായ രജതിന് ചെറുകഥയാണ് പ്രിയപ്പെട്ട രചനാമേഖല. കൈരളി ബുക്സ് പ്രസിദ്ധീകരിച്ച "രജത രേഖകൾ" എന്ന ആദ്യ കഥാസമാഹാരം രണ്ടാം പതിപ്പിലെത്തി. ഈ കൃതിക്ക് മികച്ച ചെറുകഥാസമാഹാരത്തിനുള്ള ഡോ. പൽപ്പു മെമ്മോറിയൽ സാഹിത്യ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ബാംഗ്ലൂരിലെ വിവിധ കലാ-സാഹിത്യ കൂട്ടായ്മകളിലെ സജീവ സാന്നിധ്യമായ അദ്ദേഹം പുസ്തക-സിനിമാ നിരൂപണങ്ങളിലും താൽപര്യമുള്ള വ്യക്തിയാണ്. ഭാര്യ പൂർണിമ സോഫ്റ്റ്‌വെയർ എൻജിനീയറാണ്. മകൻ ആര്യൻ രജത് ഏഴാം ക്ലാസിൽ പഠിക്കുന്നു. താമസം കസവനഹള്ളി, കർമലാരം.