RAJASEKHARAN

Rajashekharan

രാജശേഖരൻ നായർ ജനിച്ചു വളർന്നത്. അച്ഛൻ സുബേദാർ വിശ്വഭരൻ നായരും അമ്മ ജഗദമ്മയുമാണ്. അവരുടെ അഞ്ചു മക്കളിൽ മൂന്നാമനാണ് അദ്ദേഹം. സ്കൂൾ വിദ്യാഭ്യാസം പറവൂർ ഗവൺമെന്റ് സ്കൂളിലും പുന്നപ്ര പൂന്തോട്ടം സ്കൂളിലും പൂർത്തിയാക്കിയ ശേഷം, ആലപ്പുഴയിലെ എസ്.ഡി. കോളേജിൽ നിന്ന് 1977-ൽ ബിരുദം നേടി. വിദ്യാഭ്യാസകാലത്തുതന്നെ വിദ്യാർത്ഥി രാഷ്ട്രീയത്തിലും പൊതുപ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായി പങ്കെടുത്തു. ചെറുപ്പം മുതലേ സാഹിത്യത്തോടും സംഗീതത്തോടും അദ്ദേഹത്തിന് ആഴത്തിലുള്ള അഭിരുചിയുണ്ട്. കല, സാഹിത്യം, സംഗീതം എന്നിവയോടുള്ള ആ ആത്മബന്ധം ഇന്നും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി തുടരുന്നു. 1979-ൽ മുംബൈയിലെത്തിയ അദ്ദേഹം ഒരു സ്ഥാപനത്തിൽ ക്ലെറിക്കൽ സ്റ്റാഫായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. തുടർന്ന് കഴിവും പരിശ്രമവും കൊണ്ട് ഉയർന്ന നിലകളിലേക്ക് വളർന്ന്, ഒരു കോർപ്പറേറ്റ് സ്ഥാപനത്തിൽ ജനറൽ മാനേജറായി സേവനം അനുഷ്ഠിച്ച് 2015-ൽ വിരമിച്ചു. മുംബൈയിലെ മലയാളി സമൂഹത്തിൽ സാമൂഹ്യ–സാംസ്കാരിക രംഗങ്ങളിൽ അദ്ദേഹം സജീവ സാന്നിധ്യമാണ്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. നല്ല ഗായകൻ, എഴുത്തുകാരൻ, നാടകപ്രവർത്തകൻ, സംഘാടകൻ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനാണ്. ഡോംബിവിലി കേന്ദ്രീകരിച്ചുള്ള വിവിധ സാമൂഹ്യ–സാംസ്കാരിക സംഘടനകളിലൂടെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വ്യാപിച്ചു നിൽക്കുന്നു. 2022-ൽ ഏഷ്യയിലെ പ്രമുഖ മലയാളി കൂട്ടായ്മകളിലൊന്നായ കേരളീയ സമാജം ഡോംബിവിലിയുടെ ജനറൽ സെക്രട്ടറിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. നിരവധി വികസന, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി സംഘടനയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചു വരുന്നു.