SUDHAJITHENDRRAN

Sudha Jithendrran

ഗോവയിലെ സാഹിത്യ–സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമറിയിക്കുന്ന അധ്യാപികയും എഴുത്തുകാരിയുമാണ്. സാമ്പത്തികശാസ്ത്രത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും ബിരുദാനന്തര ബിരുദവും, ഗോവ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിസ്റ്റിംഗ്ഷനോടെ ബി.എഡും, കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പി.ജി. ഡിപ്ലോമയും നേടിയിട്ടുണ്ട്. ഗോവ പ്രവാസി മലയാളി സാഹിത്യ കൂട്ടായ്മയുടെ പ്രസിഡന്റും ‘നാക്കില’യുടെ മാനേജിംഗ് എഡിറ്ററും, മലയാളം മിഷൻ ഗോവ ചാപ്റ്ററിന്റെ ചീഫ് അക്കാദമിക് കോർഡിനേറ്ററുമാണ്. ക്രിയേറ്റീവ് വിമൻ ദേശീയ സംഘടനയുടെ പ്രോഗ്രാം കോർഡിനേറ്ററായും പ്രവർത്തിക്കുന്നു. കവിത, കഥ, ലേഖനം, ഗാനങ്ങൾ എന്നിവയിൽ സജീവമാണ്. വെള്ളിലപ്പൂക്കൾ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ പുരസ്കാരങ്ങൾ നേടിയിട്ടുള്ള സുധ, കലാ–സാമൂഹിക–സാംസ്കാരിക പ്രവർത്തനങ്ങളിലും ശ്രദ്ധേയ സാന്നിധ്യമാണ്. ഭർത്താവ് ജിതേന്ദ്രൻ നായർ; മക്കൾ തുഷാറും അതുലും.