Sudhev Puthanchira
തൃശൂർ ജില്ലയിലെ പുത്തൻചിറയിൽ ജനനം. ഹ്രസ്വമായ ഔപചാരികവിദ്യാഭ്യാസം. അനന്തരം, ജനകീയതയുടെ സാംസ്കാരികരഥ്യയിൽ പിന്നിട്ട അക്ഷരദൂരങ്ങൾ. പുരോഗമന കലാസാഹിത്യ സംഘം പ്രവർത്തകനായി സാംസ്കാരിക ജീവിതത്തിന് തുടക്കം. 1994 മുതൽ ബാംഗ്ലൂരിൽ. വിവിധ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ‘സർഗ്ഗധാര’ ലിറ്റിൽ മാഗസിൻ എഡിറ്ററായി പ്രവർത്തിച്ചു. പുകസ ബാംഗ്ലൂർ ജന.സെക്രട്ടറിയായി പ്രവർത്തിക്കുന്നു. സാഹിത്യവേദികളിൽ സജീവം. ജീവിതപങ്കാളി- സഞ്ജു. മകൻ- ആദർശ്.