Pramod Kumar
ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കടുത്ത് പെരിങ്ങിലിപ്പുറം സ്വദേശിയാണ്. ഡിജിറ്റൽ പബ്ലിഷിംഗിലും ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് (DTP) സാങ്കേതികവിദ്യയിലും പരിശീലനം നേടിയ ശേഷം ബംഗളൂരുവിൽ സ്ഥിരതാമസമാക്കി. മലയാളം, ഇംഗ്ലീഷ് ഭാഷകളിലുള്ള പുസ്തകങ്ങളുടെ എഡിറ്റിംഗ്, ടൈപ്‌സെറ്റിംഗ്, ലേഔട്ട്, കവർ ഡിസൈൻ, പുസ്തക നിർമാണം എന്നിവയിൽ വൈദഗ്ധ്യം നേടിയ അദ്ദേഹം, ആര്യ കമ്പ്യൂട്ടേഴ്സ് എന്ന ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് സ്ഥാപനത്തിലൂടെ നിരവധി പ്രസാധകരുടെയും എഴുത്തുകാരുടെയും വിശ്വസ്ത സഹയാത്രികനായി പ്രവർത്തിച്ചുവരുന്നു. പുസ്തക പ്രസിദ്ധീകരണം, കൊമേഴ്സ്യൽ ആർട്ട് ഡിസൈൻ, ഗ്രാഫിക് ഡിസൈൻ, അച്ചടി-പ്രസാധന രംഗങ്ങൾ എന്നിവയിൽ മൂന്ന് പതിറ്റാണ്ടിലേറെയായി സജീവ സാന്നിധ്യമാണ്. നിരവധി മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങളുടെ രൂപകൽപ്പനയ്ക്കും എഡിറ്റിംഗിനും അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. ആനുകാലികങ്ങളിലും ഹോബി മാസികകളിലും ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും, എഴുത്തുകാരനെന്നതിലുപരി പ്രഗത്ഭനായ എഡിറ്ററും പുസ്തക രൂപകല്പന വിദഗ്ധനുമായാണ് അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്. സുരഭിലം ഗ്ലോബൽ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ, സ്മരണികകൾ, പ്രചാരണസാമഗ്രികൾ, ഗ്രാഫിക് ഡിസൈനുകൾ, ലേഔട്ടുകൾ എന്നിവയുടെ രൂപകൽപ്പനയിലും പ്രസാധന പ്രവർത്തനങ്ങളിലും നിർണായക പങ്കുവഹിച്ചുവരുന്നു. ഭാര്യ: പ്രൊഫ. സവിത പ്രമോദ് മക്കൾ: ഹൃഷികേശ് പി , ഹൃദ്യ പി