Padmanabhan CH
1998 ജൂലൈ 7-ന് തിരുവനന്തപുരം ജില്ലയിലെ കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ പയറുമൂട്ടിൽ, ലക്ഷ്മണൻ നാടാർ എൻ.ന്റെയും ലത ടി. എസ്.ന്റെയും മകളായി ജനിച്ചു. നിലവിൽ ബെംഗളൂരുവിലെ കോറമംഗലയിൽ താമസിക്കുന്നു. സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ നിത്യാലക്ഷ്മി, ഉച്ചക്കട സുന്ദർ പബ്ലിക് സ്കൂൾ, ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. കോട്ടുകാൽ, ഗവൺമെന്റ് കോളേജ് ഫോർ വിമൻസ്, വഴുതക്കാട്, ഗവൺമെന്റ് ആർട്സ് കോളേജ്, തൈക്കാട് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. തിരുവനന്തപുരം പോത്തൻകോട് സ്വദേശിയായ പ്രശാന്ത് എസ്. ആർ. ആണ് ജീവിതപങ്കാളി. ഗവൺമെന്റ് കോളേജ് ഫോർ വിമൻസ്, വഴുതക്കാട് (2017–18) മാഗസിൻ കമ്മിറ്റി എഡിറ്റോറിയൽ ബോർഡ് അംഗമായും, ഗവൺമെന്റ് ആർട്സ് കോളേജ്, തൈക്കാട് (2019–20) മാഗസിൻ കമ്മിറ്റി സബ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. Book Lover–LLNL എന്ന പേരിൽ സമൂഹമാധ്യമങ്ങളിലൂടെ പുസ്തകപരിചയ പംക്തി അവതരിപ്പിച്ചുവരുന്നു. അവളെന്റെ രേണുക എന്ന ആദ്യ നോവലിന് പ്രവ്ദ ബുക്സിന്റെ പ്രണയോത്സവം പ്രണയ നോവൽ പുരസ്കാരം – 2025 ലഭിച്ചു. പെൺചരിതങ്ങൾ ചെതുമ്പലുകൾ കറ്റകെട്ട ഘടികാരം എന്നീ കഥാസമാഹാരങ്ങളും ആത്മാക്കൾ കരയുമ്പോൾ എന്ന കവിതാസമാഹാരവും അവളെന്റെ രേണുക എന്ന നോവലും ഉൾപ്പെടെ ശ്രദ്ധേയമായ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.