Nambiar Jyothi
തൃശ്ശൂർ ജില്ലയിലെ തയ്യൂർ ഗ്രാമത്തിൽ ശ്രീ. നാരായണൻ നമ്പ്യാരുടെയും ശ്രീമതി സരസ്വതി നങ്ങിയാരുടെയും ഇളയമകളായി ജനിച്ചു. കോഴിക്കോട് സർവകലാശാലയിൽ നിന്ന് ബിരുദവും, മുംബൈ കെ. സി. കോളേജിൽ നിന്ന് ഇംഗ്ലീഷ് ജേർണലിസത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. വിവിധ പ്രസിദ്ധീകരണങ്ങളിൽ ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി ലേഖനങ്ങളും ചെറുകഥകളും നിരന്തരം എഴുതിവരുന്നു. ഇ-മലയാളി പോപ്പുലർ റൈറ്റർ അവാർഡ്, വേൾഡ് ക്രിയേറ്റീവ് ഫോറം പ്രവാസി കലാ-സാഹിത്യ അവാർഡ്, പ്രൊഫ. ആർ. ജിതേന്ദ്രവർമ്മ അവാർഡ് (2025), ബാലസാഹിത്യ സമിതി, കൊടുങ്ങല്ലൂർ ഏർപ്പെടുത്തിയ പ്രൊഫ. കേശവൻ വെള്ളിക്കുളങ്ങര ശാസ്ത്രപുസ്തക അവാർഡ് (2025) എന്നിവ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. കഥകൾക്കും ലേഖനങ്ങൾക്കും വിവിധ സാഹിത്യ മത്സരങ്ങളിൽ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. സൈബറിടങ്ങളിലൂടെ കുട്ടികളുടെ വളർച്ച, സൈബർ ആചാര്യന്മാർ, അച്ഛൻ പറഞ്ഞ കഥ, നിയതിയുടെ നിദർശനങ്ങൾ, വാക്കുകൾക്കതീതം വായന, തയ്യൂർ ഗാഥകൾ, Wisdom of Proverbs എന്നിവയാണ് പ്രസിദ്ധീകരിച്ച പ്രധാന കൃതികൾ. കൂടാതെ, പത്തിലധികം സാഹിത്യ ആന്തോളജികളിലും അവരുടെ രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.