MURALIDHARAN VALIYA VEETTIL

Muraleedharan Valiyaveettil

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി സ്വദേശിയാണ്. 1970-ൽ ജനിച്ചു. 1992 മുതൽ മഹാരാഷ്ട്രയിലെ താരാപ്പൂരിലെ ഭാഭാ ആണവ ഗവേഷണ കേന്ദ്രത്തിൽ ആണവമാലിന്യ സംസ്കരണ വിഭാഗത്തിൽ സേവനമനുഷ്ഠിച്ചുവരുന്നു. 2008 മുതൽ 'ഹരിശ്രീ' എന്ന പേരിൽ ഓൺലൈൻ സാഹിത്യകൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നു. ഇതേ പേരിൽ ഓൺലൈൻ സാഹിത്യ മാസികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൈബറിടങ്ങളിലും ആനുകാലികങ്ങളിലും കവിതകൾ എഴുതിവരുന്ന അദ്ദേഹം, ഓൺലൈൻ കവികളുടെ രചനകൾ സമാഹരിച്ച് 'ഹരിശ്രീയുടെ നൂറ്റൊന്നു കവിതകൾ' എന്ന സമാഹാരം എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചു. 'ചിത്രശലഭങ്ങളേ മാപ്പ്' എന്ന കവിതാസമാഹാരം ലിപി പബ്ലിക്കേഷൻ, കോഴിക്കോട് പ്രസിദ്ധീകരിച്ചു. ഈ കൃതിക്ക് സുകുമാർ അഴീക്കോട് സ്മാരക തത്ത്വമസി പുരസ്കാരം ലഭിച്ചു. നിലവിൽ മലയാള ഭാഷാ പ്രചാരണ സംഘം, പാൽഘർ മേഖലാ കൺവീനറായും സംഘത്തിന്റെ മുഖപത്രമായ *'കൈരളി'*യുടെ എഡിറ്ററായും പ്രവർത്തിച്ചുവരുന്നു.