MANOJSPISHARADI

Manoj S Pisharadi

കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഉദ്യാനനഗരിയിൽ സ്ഥിരതാമസം. ഒരു യു.എസ്. ബേസ്ഡ് ഐ.ടി കമ്പനിയിൽ HR വിഭാഗത്തിൽ ജോലി ചെയ്തു വരുന്നു. മലയാളം ഭാഷാ സ്നേഹിയെങ്കിലും ഭാഷയെ വൈകാരികവത്കരിക്കാതെ ആശയവിനിമയത്തിനും, സംവേദനത്തിനും, പിന്നെ സംവാദത്തിനും മാത്രമായി ഉപയോഗിക്കുവാൻ ഇഷ്ടം. 'എഴതാറുണ്ടെങ്കിലും എഴുത്തുകാരനായിട്ടില്ല' എന്നഭിപ്രായക്കാരനാണ്. എഴുതിയിട്ടുള്ള കുറച്ചു ചെറുകഥകൾ ചില ആനുകാലിക – കുടുംബ മാസികകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സമാജം ദൂരവാണിനഗറിന്റെ യൂത്ത് വിങ്ങിലെ സജീവ പ്രവർത്തകൻ. പാലക്കാടൻ കൂട്ടായ്മയുടെ യുവജന വിഭാഗത്തിന്റെ ജോയിന്റ് കൺവീനർ. മനോജിന്റെ ചെറുകഥകൾക്ക് ബാംഗ്ലൂർ ശാസ്ത്ര സാഹിത്യ സമിതിയുടെ പുരസ്കാരവും, പിഷാരോടി സമാജത്തിന്റെ തുളസി അവാർഡും ലഭിച്ചിട്ടുണ്ട്. ഇതുകൂടാതെ വിവിധ യൂട്യൂബ് ചാനലുകൾക്കുവേണ്ടി ഗാനങ്ങളും, ഹ്രസ്വ ചിത്രങ്ങൾക്കുവേണ്ടി കഥയും തിരക്കഥയും എഴുതിയിട്ടുണ്ട്. ആലത്തൂർ ഗുരുകുലം സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭാസത്തിനു ശേഷം കാലിക്കറ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും, എം.ബി.എ യും എടുത്തു. രാമമൂർത്തി നഗറിലുള്ള ഹൊയ്സാല നഗറിൽ ആർ.കെ.അപ്പാർട്മെന്റ്സിൽ താമസം. ഭാര്യ ശ്രീമതി ദൃശ്യാ രാജൻ, മകൾ ഉത്തര മനോജ്.