Manikantan K V N
“മണി മാഷ്” എന്ന പേരിൽ അറിയപ്പെടുന്ന അദ്ദേഹം, 1968-ൽ കണ്ണൂർ ജില്ലയിലെ വെള്ളൂരിൽ ജനിച്ചു. വെള്ളൂർ, പയ്യന്നൂർ, എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം കോഴിക്കോട് സർവകലാശാലയിൽ നിന്ന് ബിരുദവും കർണ്ണാടക യൂനിവാഴ്സ്റ്റിയിൽ നിന്ന് അധ്യാപക പരിശീലനവും നേടി. അധ്യാപനരംഗത്ത് ഇരുപത്തിയഞ്ച് വർഷത്തിലേറെ പ്രവർത്തിച്ച അദ്ദേഹം വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട അധ്യാപകനായിരുന്നു. സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായ മണി മാഷ്, അധ്യാപന പരിശീലന പ്രവർത്തനങ്ങളിലും വ്യക്തിത്വ വികസന പരിശീലന മേഖലയിലും ശ്രദ്ധേയ പങ്കുവഹിച്ചു. കവിതകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹം, പയ്യന്നൂർ ഡയറീസ് എഫ്.ബി. ഗ്രൂപ്പും മലബാർ ഡയ്ലിയും ഉൾപ്പെടെയുള്ള മാധ്യമ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കല, സാഹിത്യം, സമൂഹം എന്നിവയോടുള്ള പ്രതിബദ്ധതയും ജനകീയ ഇടപെടലുകളും അദ്ദേഹത്തെ വേറിട്ട വ്യക്തിത്വമാക്കുന്നു. ഇപ്പോൾ സി.ബി.എസ് സ്കൂൾ പ്രിൻസിപ്പലായി ഹൈദ്രബാദിൽ ജോലി ചെയ്യുന്നു.