Jacob Isac
ദക്ഷിണാഫ്രിക്കയിലെ മാർബിൾ ഹാളിലുള്ള ഗുഡ് ഷെപ്പേഡ് മോഡൽ ഹയർ സ്കൂളിന്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ്. പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കാൻ അദ്ദേഹം ആരംഭിച്ച ഗുഡ് ഷെപ്പേഡ് എജ്യുക്കേഷൻ പ്രോജക്റ്റ് ശ്രദ്ധേയമായ സാമൂഹിക സംരംഭമാണ്. ഇംഗ്ലീഷിൽ Sense of Enigma, Suggestion എന്നീ കവിതാസമാഹാരങ്ങളും മലയാളത്തിൽ ജ്ഞാനനിക്ഷേപം: പടവും പടനവും എന്ന ശ്രദ്ധേയ ഗ്രന്ഥവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലും നിരവധി കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹം ദേശീയ- അന്തർദേശീയ തലങ്ങളിൽ നിരവധി സാഹിത്യപുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. വിദ്യാഭ്യാസത്തിനും സാഹിത്യത്തിനും മാനവിക മൂല്യങ്ങൾക്കും ഒരുപോലെ പ്രതിബദ്ധനായ സാംസ്കാരിക പ്രവർത്തകനാണ് ഡോ. ജേക്കബ് ഐസക്ക്.